അണ്ടര്‍ 17 ഫുട്‌ബോള്‍: കലൂര്‍ സ്റ്റേഡിയവും പരീശീലന മൈതാനങ്ങളും ഫിഫയ്ക്ക് കൈമാറി

കൊച്ചി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും അനുബന്ധ പരീശീലന മൈതാനങ്ങളും ഫിഫയ്ക്ക് കൈമാറി. ഒക്ടോബര്‍ 7നാണ് കൊച്ചിയിലെ ആദ്യ മത്സരം. ഹൈക്കോടതി നിര്‍ദേശപ്രകാരം സ്റ്റേഡിയത്തിന് ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങളും പൊലീസ് ഒഴിപ്പിച്ചു.

അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനായി കലൂര്‍ സ്റ്റേഡിയം കൈമാറിയത്. ഇതോടൊപ്പം നാല് അനുബന്ധ പരിശീലന മൈതാനങ്ങളും ഫിഫയ്ക്ക് കൈമാറി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷാണ് ഫിഫ വെന്യൂ ഹെഡ് റോമ ഖന്നയ്ക്ക് ഔദ്യോഗികമായി കൈമാറിയത്.

സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായെന്നും മത്സരം അവസാനിക്കുന്നതു വരെ ഫിഫയ്ക്കായിരിക്കും സ്റ്റേഡിയത്തിന്റ പൂര്‍ണ നിയന്ത്രണമെന്നും നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.

ഒക്ടോബര്‍ 7 മുതല്‍ 22 വരെ ഒരു ക്വാര്‍ട്ടറും പ്രീക്വാര്‍ട്ടറും ഉള്‍പ്പെടെ എട്ട് മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാകുക. അതിനിടെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിനുളളില്‍ കടകള്‍ പൊലീസ് താത്ക്കാലികമായി ഒഴിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News