ആവോളം സെല്‍ഫി; കപ്പ് കണ്ട് കൊച്ചി ഹാപ്പി

കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പിന്റെ വിന്നേഴ്‌സ് ട്രോഫി കൊച്ചിയിലെ നാലാം നാളും വിജയകരമായി പൂര്‍ത്തിയാക്കി. ലോകകപ്പ് സ്‌പോണ്‍സര്‍മാരായ ബാങ്ക് ഓാഫ് ബറോഡയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച പകല്‍ ട്രോഫി ഇടപ്പള്ളി ലുലു മാളില്‍ പ്രദര്‍ശിപ്പിച്ചത്.

മാളില്‍ സന്ദര്‍ശകരായെത്തിയ യുവാക്കളടങ്ങുന്ന വന്‍ ജനക്കൂട്ടം കപ്പിനരികെ നിന്ന് ആവോളം സെല്‍ഫിയെടുത്തു തൃപ്തരായി. തിങ്കളാഴ്ചത്തെ പ്രദര്‍ശനത്തോടെ ലോകകപ്പ് വിന്നേഴ്‌സ് ട്രോഫിയുടെ കൊച്ചിയിലെ പരിപാടികള്‍ സമാപിച്ചു.

കളമശേരി രാജഗിരി കോളേജിലെ കുട്ടികള്‍ ലോകകപ്പ് ഗാനത്തിനൊപ്പം ചുവടുവെക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഭാഗ്യചിഹ്നം ഖേലിയോ വേദിയിലേക്ക് എത്തിയതോടെയാണ് ലുലുമാളിലെ പ്രോഗ്രാമിന് തിരശീല വീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News