തൃപ്പൂണിത്തുറ ഘര്‍വാപസി; ഒരാള്‍ അറസ്റ്റില്‍; ശിവശക്തി യോഗാ സെന്റര്‍ അടച്ചുപൂട്ടി

കൊച്ചി: ഇതരമതസ്ഥനെ വിവാഹം കഴിച്ച യുവതിയെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി യോഗ പരിശീലന കേന്ദ്രത്തില്‍ തടങ്കടലില്‍ ആക്കിയെന്ന പരാതിയില്‍ യോഗകേന്ദ്രത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന യുവാവ് അറസ്റ്റില്‍.

പെരുമ്പളം സ്വദേശി മനോജിന്റെ സഹായി മലപ്പുറം എടവണ്ണ പത്തപിരിയം കാരാട്ട് കുളങ്ങരയില്‍ ശ്രീനിവാസന്റെ മകന്‍ ശ്രീജേഷ് (27) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

27 സ്ത്രീകളും 18 പുരുഷന്മാരും

തികച്ചും ദുരുഹ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തെ സംബന്ധിച്ച് വ്യാപക പരാതിയാണ് ഉയര്‍ന്നത്. ഇതോടെ പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. ഈ സമയം ഇവിടെ 27 സ്ത്രീകളും 18 പുരുഷന്മാരും ഉണ്ടായിരുന്നു.

ഇവരില്‍ പൊലീസ് അറിയച്ചതനുസരിച്ച് രക്ഷിതാക്കള്‍ എത്തിയ അന്തേവാസികളെ രക്ഷിതാക്കള്‍ക്ക് ഒപ്പം അയച്ചു. ബാക്കിയുള്ളവരെ അടുത്ത ദിവസം തിരച്ചയക്കും. അതുവരെ സ്ഥാപനത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗ പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനു യുവതിയുടെ ഭാര്യ സഹോദരനും ഉള്‍പ്പടെ ആറു പേര്‍ക്ക് എതിരെ ഉദയംപേരൂര്‍ പൊലീസ് കേസ് എടുത്തിതിരുന്നത്.

ഡോക്ടര്‍ ആയ യുവതി ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സഹോദരിയുടെ ഭര്‍ത്താവ് ആണ് യുവതിയെ യോഗകേന്ദ്രത്തില്‍ എത്തിച്ചതെന്ന് പറയുന്നു.

തുടര്‍ന്ന് ഒരു മാസത്തോളം ഈ കേന്ദ്രത്തില്‍ യുവതിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിപ്പുകാരന്‍ ഗുരുജി എന്ന് വിളിക്കുന്ന മനോജ്, സഹായി ശ്രീജേഷ്, സഹോദരി ഭര്‍ത്താവ് മനു, ട്രെയിനര്‍മാരായ സുജിത്, സുമിത, ലക്ഷ്മി, എന്നിവര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് എടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News