10 കോടി കാഴ്ചക്കാരുമായി പെനന്‍സ്

10 കോടി കാഴ്ചക്കാരെ നേടി ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് പെനന്‍സ് എന്ന കുഞ്ഞു സിനിമ. സ്വയം ശിക്ഷ എന്നര്‍ത്ഥമുള്ള പെനന്‍സ് എന്ന സിനിമയുടെ പേരില്‍ തന്നെയുണ്ട് ചിത്രത്തിന്റെ ഇതിവൃത്തവും.

കുറ്റബോധം ഒടുവില്‍ സ്വയം ശിക്ഷയിലേക്ക് നയിക്കുന്നു

ഒരു പെണ്ണിന്റെ മാനം കണ്‍മുന്നില്‍ നശിപ്പിക്കപ്പെട്ടിട്ടും പ്രതികരിക്കാതെ കടന്നു പോകുന്ന കുറച്ചാളുകള്‍. ഇവരുടെ കടുത്ത കുറ്റബോധം ഒടുവില്‍ സ്വയം ശിക്ഷയിലേക്ക് നയിക്കുന്നു. അലിഖിതങ്ങളായ ചില കടമകള്‍ ഓരോ വ്യക്തിക്കും താന്‍ ജീവിക്കുന്ന സമൂഹത്തിനോട് ഉണ്ട് എന്നുള്ള വലിയ സന്ദേശമാണ് സിനിമ നല്‍കുന്നത്.

കണ്ണൂര്‍ സ്വദേശികളായ ഒരുപറ്റം യുവാക്കളാണ് ചിത്രത്തിന് പിന്നില്‍. ശരത് പയ്യാവൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടിജോ തോമസ് അഭിഷേക് ചെറുകുന്ന് തുടങ്ങിയവരാണ് ക്യാമറ. കിരണ്‍ രമേശന്‍, ആന്‍സി വിനീഷ, മനുശിവ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

15 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. മലയാളമാണെങ്കിലും സംഭാഷണമില്ലാതെ തന്നെ ഈ കുഞ്ഞുചിത്രം എവര്‍ക്കും ഹൃദ്യസ്ഥമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel