അഴിമതിയില്‍ മുങ്ങിയ റെഡ് ക്രോസ് സൊസൈറ്റി; പുറത്തു വന്നത് ഞെട്ടിക്കുന്ന സാമ്പത്തിക തിരിമറി

തിരുവനന്തപുരം : റെഡ് ക്രോസ് സൊസൈറ്റിയില്‍ നടന്ന അഴിമതി ശരിവെച്ച് ധനകാര്യ പരിശോധന വിഭാഘത്തിന്റെ റിപ്പോര്‍ട്ട് .മുന്‍ ഭാരവാഹികളായ സുനില്‍ സി കുര്യാന്‍, ചെമ്പഴന്തി അനില്‍ രജിത്ത് രാജേന്ദ്രന്‍ എന്നീവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ധനകാര്യ പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു.

ക്രൈംബ്രാഞ്ച് കണ്ടെത്തലിന് പിന്നാലെയാണ് ധനകാര്യ വിഭാഗവും ക്രമക്കേട് കണ്ടെത്തിയത്

ഞെട്ടിക്കുന്ന അഴിമതിയും, സാമ്പത്തിയ തിരിമറികളുമാണ് റെഡ് ക്രോസില്‍ കഴിഞ്ഞ ഭരണസമിതിക്കതിരെ ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിക്കുന്നത് .ധനകാര്യപരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തുലകള്‍ ഇപ്രകാരം ആണ് .

സ്റ്റാബ് വില്‍പന വഴി ലഭിച്ച 3 കോടി രൂപയില്‍ ഒന്നര ലക്ഷം രൂപ മാത്രമാണ് സൊസൈറ്റിയുടെ ഉദ്യേശ ലക്ഷ്യങ്ങള്‍ക്കായി വിനയോഗിച്ചത്. ആഡംബര വാഹനങ്ങളും ,വിലകൂടിയ മെബൈല്‍ ഫോണും വാങ്ങുന്നതിനും ഭരണസമിതി പൊതുപണം ധൂര്‍ത്തടിച്ചു.

രേഖകള്‍ ഇല്ലതെ ഭാരവാഹികളായ സുനില്‍ സി കുര്യന്‍ , 14 ലക്ഷത്തോളം രൂപയും, ചെമ്പഴന്തി അനില്‍ നാലേമുക്കാല്‍ ലക്ഷവും, ചിലവഴിച്ചിട്ടുണ്ട്. ഈ തുക 18 ശതമാനം പലിശ നിരക്കില്‍ ഇവരില്‍ നിന്ന് തിരികെ പിടിക്കണമെന്നും സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.

ഹോട്ട് കേക്ക് എന്ന സാങ്കല്‍പ്പിക കമ്പനിയില്‍ നിന്ന് 565000 രൂപക്ക് ക്രിസ്മസ് കേക്ക് വാങ്ങിയതായും രേഖ എഴുതി ഉണ്ടാക്കി. അറ്റകുറ്റ പണിക്കായി വാഹനം വര്‍ക്ക് ഷോപ്പിലായിരുന്ന ഘട്ടത്തില്‍ അതേ വാഹനത്തില്‍ 48000 രൂപക്ക് ഇന്ദനം അടിച്ച ബില്ലുകള്‍ റെഡ്‌ക്രോസില്‍ നടന്ന ക്രമക്കേടിന്റെ തെളിവാണ്.

55 ലിറ്റര്‍ മാത്രം ഇന്ദന ക്ഷമതയുളള വാഹനത്തിന് 68 ലിറ്റര്‍ പെട്രോള്‍ അടിച്ചു എന്ന വിചിത്രമായ കണക്കും രേഖയുടെ ഭാഗമായി ഉണ്ട്. ഇഷ്ടക്കാരായ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തിനിടയില്‍ 120 വരെയാണ് ശമ്പളവര്‍ദ്ധനവ് നല്‍കിയത് .

ബോബി ചെമ്മന്നൂര്‍ നല്‍കിയ പുതിയ വാഹനം നേര്‍പകുതി വിലക്ക് ഭരണസമിതി മറിച്ച് വിറ്റതായും ധനകാര്യപരിശോധനാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. റെഡ്‌ക്രോസിന്റെ മുന്‍ മാനേജിഗ് കമ്മിറ്റി അംഗം സി .ഭാസ്‌കരന്‍ ധനകാര്യമന്ത്രിക്ക് രേഖമൂലം നല്‍കിയ പരാതിയെ തുടര്‍ന്നാണ് പരിശോധനക്ക് ധനമന്ത്രി തോമസ് ഐസക്ക് ഉത്തരവ് ഇട്ടത് .

ഐഎഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകര്‍ ,ഡോ ബീന എന്നീവരും നടത്തിയ അന്വേഷണത്തിലും റെഡ് ക്രോസില്‍ സാബത്തിക തിരിമറികള്‍ കണ്ടെത്തിയരുന്നു .മുന്‍ ഭാരവാഹികളായ സുനില്‍ സി കുര്യാന്‍, ചെമ്പഴന്തി അനില്‍ രജിത്ത് രാജേന്ദ്രന്‍ എന്നീവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ധനകാര്യ പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു.

ക്രക്കേട് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തലിന് പിന്നാലെയാണ് ധനകാര്യ വിഭാഗവും ക്രമക്കേട് കണ്ടെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News