വിസമ്മതിച്ചാലെ ബലാത്സംഗം കേസ് ആവുകയുള്ളു

ന്യൂഡല്‍ഹി:പരപരിചയമുള്ളവര്‍ തമ്മിലുള്ള ലൈംഗികബന്ധത്തിന് സ്ത്രീകള്‍ വ്യക്തമായ വിസമ്മതം അറിയിച്ചാല്‍ മാത്രമേ ബലാത്സംഗ, മാനഭംഗക്കേസുകള്‍ നിലനില്‍ക്കുള്ളൂവെന്ന് ഡല്‍ഹി ഹൈക്കോടതി.
പ്രശസ്ത സിനിമ പീപ്പ്‌ലി ലൈവിന്റെ സംവിധായകന്‍ മുഹമ്മദ് ഫറൂഖിയെ ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കിയുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം.

2015 മാര്‍ച്ചില്‍ അമേരിക്കന്‍ ഗവേഷകയെ തെക്കന്‍ ഡല്‍ഹിയിലെ സ്വവസതിയില്‍വച്ച് പീഡിപ്പിച്ചെന്ന കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തിലാണ് മുഹമ്മദ് ഫറൂഖിയെ വെറുതെവിട്ടത്.

യുവതിയുടെ അവകാശവാദങ്ങള്‍ വിശ്വസനീയമല്ലെന്ന് ഉള്‍പ്പെടെ നിരീക്ഷിച്ചാണ് ജസ്റ്റിസ് അശുതോഷ്‌കുമാര്‍ വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയത്.  പീഡനം നടന്നിട്ടുണ്ടോ ഇല്ലയോ, അഥവാ സംഭവിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അത് ഹര്‍ജിക്കാരിയുടെ അനുമതിയോടുകൂടിയാണോ തുടങ്ങിയ കാര്യങ്ങളില്‍ സംശയമുണ്ടെന്ന് 85 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.

സ്ത്രീകളുടെ സ്വഭാവം’കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി

ഹര്‍ജിക്കാരിയും കുറ്റാരോപിതനും തമ്മില്‍ ദീര്‍ഘകാലമായി പരിചയമുണ്ടെന്ന കാര്യം വ്യക്തമാണ്. പതിഞ്ഞ മട്ടില്‍ ‘സമ്മതമല്ല’ എന്ന് പറയുന്നതിലൂടെ ‘സമ്മതമാണ്’ എന്ന് ആശയവിനിമയം നടത്തുന്ന ‘സ്ത്രീകളുടെ സ്വഭാവം’കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി പറയുന്നു.

പരസ്പരം പരിചയമുള്ളവരും മികച്ച വിദ്യാഭ്യാസപശ്ചാത്തലമുള്ളവരുമായ വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ ദുര്‍ബലമായ രീതിയിലുള്ള വിസമ്മതപ്രകടനവും പരോക്ഷ സമ്മതപ്രകടനമാകാമെന്നും കോടതി നിരീക്ഷിച്ചു.

കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഇടപെട്ട് വിവാദപരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും ശക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News