
കൊച്ചി: യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് മരട് പോലീസിന്റെ നടപടി.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. യുവതികളുടെ പരാതിയിലുള്ള നിയമാനുസൃത നടപടി മാത്രമാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് വൈറ്റിലയില്‍വെച്ച് കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്. പൊലീസ് കേസെടുത്ത് ഇവരെ വിട്ടയക്കുകയായിരുന്നു.
തങ്ങള്‍ വിളിച്ച ഷെയര്‍ ടാക്‌സിയില്‍ മറ്റൊരാള്‍ ഉള്ളതിനാല്‍ അയാളെ പുറത്തിറക്കണമെന്നായിരുന്നു സ്ത്രീകളുടെ ആവശ്യം.
എന്നാല്‍ അയാളാണ് ആദ്യം കയറിയതെന്നും അതിനാല്‍ ഇറക്കിവിടാന്‍ പറ്റില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതോടെ യുവതികള്‍ ഇയാളെ മര്‍ദ്ദിക്കുകയായുരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here