ബനാറസ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്; സമരം അടിച്ചമര്‍ത്താനൊരുങ്ങി യുപി സര്‍ക്കാര്‍

വരാണസി: ബനാറസ് ഹിന്ദു സര്‍വകലാലയിലെ സംഘര്‍ഷത്തിന്റെ പേരില്‍ 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
പൊലീസ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.

വരാണസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണ്

സമരത്തിനിടെ ഒരു വിദ്യാര്‍ഥിനിയെ രണ്ട് പുരുഷപൊലീസുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. സര്‍വകലാശാല സ്ഥിതിചെയ്യുന്ന വരാണസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണ്.

വരാണസി ഡിവിഷണല്‍ കമ്മിഷണറില്‍നിന്ന് റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ടെന്ന നിസംഗമായി നിലപാടിലാണ് മുഖ്യമന്ത്രി ആദിത്യനാഥ്. തന്റെ സ്വന്തം മണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്കുനേരേയുണ്ടായ അക്രമത്തില്‍ പ്രധാന മന്ത്രി തുടരുന്ന മൗനത്തിനെതിരെ വ്യപകമായ പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തെ തുടര്‍ന്ന് കാമ്പസിലും പരിസരങ്ങളിലുമായി ആയിരത്തഞ്ഞൂറോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഗാന്ധിജയന്തിദിനംവരെ സര്‍വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍വകകാശാലയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ നടന്ന പീഡനത്തില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്.

വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍ നക്സലുകളാണ് എന്നബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ നിലപാടും വിവാദത്തില്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel