ബനാറസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് മുന്നില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കുന്നു; വി സിക്കെതിരെ നടപടിയുണ്ടായേക്കും

ദില്ലി: ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പോലീസ് ലാത്തി ചാര്‍ജിലും വിദ്യാര്‍ത്ഥി പ്രതിഷേധത്തിലും കേന്ദ്രം ഇടപെടുന്നു.

സര്‍വകലാശാല വൈസ് ചന്‍സിലര്‍ ഗിരീഷ് ചന്ദ്ര ത്രിപാതിയെ മാനവിഭവശേഷി മന്ത്രാലയം ദില്ലിയ്ക്ക് വിളിപ്പിച്ചു.വിസിയോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്.

വരാണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജ് വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് തുടക്കമിട്ടിരുന്നു.

പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലത്തില്‍ ഉണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണ് മാനവിഭവശേഷി മന്ത്രാലയം പ്രശ്‌നം തീര്‍ക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.

വി സി വിശദീകരണം നല്‍കണം

സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗിരീഷ് ചന്ദ്ര ത്രിപാദി സംഭവത്തില്‍ ജൂഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ അദേഹം നടത്തിയ പ്രസ്ഥാവനകള്‍ സംഭവം വീണ്ടും വഷളാക്കി.

മുഴുവന്‍ വിദ്യാര്‍ത്ഥിനികളുടേയും പരാതി കേട്ടാല്‍ സര്‍വകലാശാല പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു വിസിയുടെ പരാമര്‍ശം.

പോലീസ് ലാത്തിചാര്‍ജുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വിസി തള്ളുകയും ചെയ്തു.ഈ പശ്ചാത്തലത്തില്‍ വിസിയെ മാനവവിഭവശേഷി മന്ത്രാലയം ദില്ലിയ്ക്ക് വിളിപ്പിച്ചു. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടുണ്ട്.

വിദ്യാര്‍ത്ഥി പ്രതിഷേധം കൈകാര്യം ചെയ്യുന്നതില്‍ വിസിയ്ക്ക് വീഴ്ച്ചപറ്റിയെന്ന പോലീസ് പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിസിയോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. സര്‍വകലാശാലയിലെ സുരക്ഷ ശക്തമാക്കാന്‍ വരാണാസി ജില്ലാ ഭരണകൂടം തീരുമാനം എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News