സംഘപരിവാര്‍ ഭീഷണികള്‍ ഈ മണ്ണില്‍ ചിലവാകില്ല; ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണന്‍ തന്നെ പൂജിക്കും; സുധികുമാറിനെ തിരിച്ചെടുക്കും

ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്നും അബ്രാഹ്മണനായതിനാല്‍ പുറത്താക്കിയ പൂജാരിയെ പുനര്‍നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.

നിയമന ഉത്തരവ് അടുത്തുതന്നെ പുറത്തിറക്കും. ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന ഈഴവ വിഭാഗത്തില്‍പ്പെട്ട എസ് സുധികുമാറിനെയാണ് പുറത്താക്കിയിരുന്നത്.

ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം

സുധികുമാറിന്റെ തടഞ്ഞു വെക്കപ്പെട്ട കീഴ്ശാന്തി നിയമനം ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം പുനഃപരിശോധിച്ചാണ് തീരുമാനമെടുത്തത്.

അബ്രാഹ്മണനായ പൂജാരി പൂജ ചെയ്താല്‍ ദൈവകോപമുണ്ടാകുമെന്ന ക്ഷേത്രം തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം കമ്മീഷണര്‍ നിയമനം തടയുകയായിരുന്നു. തന്ത്രിക്ക് പിന്തുണയുമായി ആര്‍എസ്എസ് നേതൃത്വത്തിലുള്ള ക്ഷേത്രഭരണസമിതിയായ ശ്രീദേവീവിലാസം ഹിന്ദുമത കണ്‍വന്‍ഷനും രംഗത്തെത്തിയിരുന്നു.

ക്ഷേത്ര ആചാരങ്ങളില്‍ അവസാനവാക്ക് തന്ത്രിയുടേതെന്ന് പറഞ്ഞായിരുന്നു ആര്‍എസ്എസ് രംഗത്തെത്തിയത്. ഇതെല്ലാം തള്ളികളഞ്ഞാണ് സുധികുമാറിനെ പുനര്‍നിയമിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനമെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News