കടകംപള്ളി ഭൂമി യഥാര്‍ത്ഥ അവകാശികളിലേക്ക്; ഭൂവുടമകള്‍ക്ക് കരം അടയ്ക്കാന്‍ അവസരം

തിരുവനന്തപുരം: വിവാദ കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ ഇരകളായ കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ കരം ഒടുക്കാൻ സർക്കാർ അവസരമൊരുക്കി.

ഭൂമിയുടെ യഥാർത്ഥ ഉടമകൾക്ക് കരം അടയ്ക്കാം

വർക്കല കഹാറിന്റെ ബന്ധുവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഗൺമാൻ സലിം രാജ് അടക്കമുള്ളവർ വ്യാജ തണ്ടപ്പേർ ഉണ്ടാക്കി തട്ടിയെടുത്ത 44 ഏക്കർ ഭൂമിയുടെ യഥാർത്ഥ ഉടമകൾക്കാണ് കരം അടയ്ക്കാൻ അവസരം ഒരുക്കിയത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും കരം അടക്കാൻ അനുവദിച്ചിരുന്നില്ല. വ്യാജമായി സൃഷ്ടിച്ച രേഖകൾ എല്ലാം റദ്ദാക്കിയാണ് ഉടമകൾക്ക് കരം തീർക്കാൻ അനുവദിച്ചത്.

188 കുടുംബങ്ങൾക്ക് സർക്കാർ തീരുമാനത്തിലൂടെ കരം അടക്കാൻ കഴിയുക. നാലുവർഷത്തെ നിയമപോരാട്ടത്തിനും നിവേദനങ്ങൾക്കും ശേഷമാണ് നാട്ടുകാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here