24 സുഹൃത്തുക്കള്‍ ക്ഷേത്രക്കുളത്തില്‍ സെല്‍ഫിയെടുത്തു; തിരികെയെത്തിയപ്പോള്‍ വിശ്വാസിനെ കാണാനില്ല; ജീവിതത്തിന്‍റെ അവസാന ഫ്രെയിമില്‍ അവന്‍ മുങ്ങിത്താണു

ബംഗളുരു: സെല്‍ഫി പകര്‍ത്തുന്നതിനിടെ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്‌ലു ബെട്ടയിലാണ് സംഭവം.

വിദ്യാര്‍ഥികള്‍ നീന്തല്‍ കുളത്തില്‍ നിന്നും സെല്‍ഫി പകര്‍ത്തുന്നതിനിടെ കൂടെയുള്ള വിദ്യാര്‍ഥി വെള്ളത്തില്‍ മുങ്ങിത്താണുപോയി. എന്നാല്‍ കൂട്ടുകാരന്‍ മരിക്കുന്നതറിയാതെ സംഘം സെല്‍ഫി പകര്‍ത്തുന്നത് തുടര്‍ന്നു.

ജയനഗര്‍ നാഷണല്‍ കോളേജില്‍ നിന്നും എന്‍സിസി ട്രെക്കിങ് ക്യാമ്പിനെത്തിയ 24 അംഗ സംഘത്തില്‍പ്പെട്ടയാളാണ് മുങ്ങിമരിച്ച ജി വിശ്വാസ്. ശനിയാഴ്ച മുതല്‍ ഇവര്‍ റാവുഗൊഡ്‌ലുവില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു.

കല്ല്യാണി ക്ഷേത്രക്കുളം

ട്രക്കിങ്ങിനിടെ ഞായറാഴ്ച ഉച്ചയോടെ ക്യാമ്പില്‍ നിന്നും പന്ത്രണ്ടംഗ സംഘം കല്ല്യാണി ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തി. വിശ്വാസിന് നീന്തല്‍ അറിയില്ലായിരുന്നു.

കുളത്തില്‍ നിന്നും ഇവര്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെയാണ് വിശ്വാസ് വെള്ളത്തില്‍ മുങ്ങിപ്പോയത്. എന്നാല്‍ ഇത് സുഹൃത്തുക്കള്‍ക്ക് മനസ്സിലായില്ല.

കരയ്ക്ക് കയറിയപ്പോഴാണ്‌ വിശ്വാസ് കൂട്ടത്തിലില്ലെന്ന് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സെല്‍ഫി ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് സെല്‍ഫിയുടെ പശ്ചാത്തലത്തില്‍ വിശ്വാസ് മുങ്ങിപ്പോവുന്നത് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News