ഗ്‌ളാമറസാകുമോ; ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമോ, നയം വ്യക്തമാക്കി മഡോണ

പാട്ട് പാടി പതിയെ സ്‌ക്രീനിലെത്തി പിന്നെ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തരംഗമായി മാറി അങ്ങനെയുള്ള വിശേഷമാകും മഡോണ സെബാസ്റ്റിയന് ചേരുക.

പ്രേമം ഹിറ്റായതോടെ ദക്ഷിണ ഇന്ത്യയിലെ തിരക്കേറിയ താരമായി മഡോണ മാറി.

താന്‍ അത്തരക്കാരി അല്ലെന്ന്‌

മലയാള സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് കടുത്ത നിലപാടുകള്‍ എടുക്കാറുള്ള നായികമാര്‍ അതിര്‍ത്തി കടക്കുന്നതോടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയാണ് പതിവ് . എന്നാല്‍ താന്‍ അത്തരക്കാരിയല്ലെന്നാണ് മഡോണ പറയുന്നത്.

എത്ര പണം തന്നാലും വേഷത്തിന് വേണ്ടി ഒരു വിട്ടുവീഴ്ച്ചകള്‍ക്കും തയ്യാറല്ലത്രെ, ഗ്ലാമര്‍ വേഷങ്ങള്‍ വാഗ്ദാനം ചെയ്യുന്നവരോട് ആദ്യമെ തന്റെ നയം വ്യക്തമാക്കാറുണ്ടത്രെ.

അടുത്ത സുഹൃത്തുക്കളുടെ കൂടെ ആണെങ്കില്‍ പോലും അടുത്തിടപഴകുന്ന രംഗങ്ങളില്‍ മഡോണ അഭിനയിക്കാന്‍ തയ്യാറല്ല. എന്നാല്‍ മറ്റുള്ളവര്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് മഡോണക്ക് അഭിപ്രായ വ്യത്യാസം ഒന്നുമില്ല .
തെലുങ്കില്‍ പ്രേമത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ഇടവേള ആസ്വദിക്കുകയാണ് മഡോണയിപ്പോള്‍. ഗായിക കൂടിയായ മഡോണക്ക് രാഗ എന്ന പേരില്‍ സ്വന്തമായി മ്യൂസിക് ബാന്‍ഡുണ്ട്.

ഇടക്ക് കിട്ടുന്ന സമയങ്ങള്‍ ബാന്‍ഡിന് വേണ്ടി ചിലവഴിക്കാനാണ് താരത്തിന് ഇഷ്ട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News