നയന്‍താര ബോളിവുഡ് താരത്തിനൊപ്പം അവധി ആഘോഷിച്ചു; ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നയന്‍താര. മനസിനക്കരയിലൂടെ വെള്ളിത്തിരയിലെത്തിയ താരസുന്ദരി ഇന്ന് ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് ഉടമയാണ്.

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായികയും മറ്റാരുമല്ല. ദക്ഷിണേന്ത്യയിലാകെ താരത്തിളക്കവുമായി നില്‍ക്കുമ്പോഴും മലയാളികളുടെ നാടന്‍ സുന്ദരി കൂടിയാണ് നയന്‍സ്.

വിഘ്നേഷുമൊത്തുള്ള സെല്‍ഫി

അതുകൊണ്ടു തന്നെ നയന്‍താരയുടെ വിശേഷങ്ങളറിയാന്‍ മലയാളികള്‍ക്ക് വലിയ താല്‍പര്യമാണ്. അടുത്തിടെ പ്രമുഖ നടന്‍ വിഘ്‌നേഷുമായുള്ള ചിത്രങ്ങള്‍ നയന്‍സ് പങ്കുവെച്ചിരുന്നു.

വലിയ തോതില്‍ ചിത്രങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. നയന്‍സിന്റെ കാമുകനാണ് വിഘ്‌നേഷ് എന്നാണ് ചലച്ചിത്രമേഖലയിലെ സംസാരം. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്.

വിഘ്‌നേഷിന്റെ പിറന്നാള്ഡ ദിനത്തിലാണ് സെല്‍ഫിയുമായി നയന്‍സ് എത്തിയത്. എന്തായാലും താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.

ബോളിവുഡ് താരത്തിനൊപ്പം നയന്‍സ്

ബോളിവുഡ് താരസുന്ദരി പ്രിയങ്കചോപ്രയ്‌ക്കൊപ്പമുള്ള നയന്‍സിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. യുഎസില്‍ അവധി ആഘോഷിക്കാന്‍ പോയ നയന്‍സ് അവിടെവെച്ചാണ് പ്രിയങ്കയെ കണ്ടുമുട്ടിയത്.

ഇരുവരും ഒന്നിച്ച് അവധി ദിവസങ്ങള്‍ ആഘോഷിച്ചെന്നാണ് വ്യക്തമാകുന്നത്. രണ്ട് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രം ആരാധകര്‍ ആഘോഷിക്കുകയാണിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News