പിണറായിയുടെ നയതന്ത്ര വിജയം; ഷാര്‍ജയിലെ ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് സുല്‍ത്താന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നക്ഷത്രതിളക്കം. അന്താരാഷ്ട്രാ രംഗത്ത് സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് പിണറായി തെളിയിച്ചു.

കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ സുല്‍ത്താന്‍ മുഖ്യമന്ത്രി പിണറായി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ക്ക് പച്ചകൊടി കാട്ടി.

വിവിധ കുറ്റകൃത്യങ്ങളുടെ ഭാഗമായി ഷാര്‍ജയില്‍ തടവിലായ ഇന്ത്യക്കാര്‍ക്കാണ് പിണറിയായിയുടെ നയതന്ത്രവിജയം കൊണ്ട് നേട്ടമുണ്ടായത്.

ഇന്ത്യാക്കാരെ മോചിപ്പിക്കും

ഷാര്‍ജ ജയിലില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ മോചിപ്പിക്കാമെന്ന് ഷാര്‍ജ സുല്‍ത്താന്‍ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി.

തിരുവനന്തപുരത്ത് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കടുത്ത കുറ്റകൃത്യത്തില്‍ പെടാത്തവരും മൂന്ന് വര്‍ഷംജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയായവര്‍ക്കുമാണ് ഇത് പ്രകാരം മോചനം ലഭിക്കുക. മോചനത്തിന് ശേഷം ഇവര്‍ക്ക് ഷാര്‍ജയില്‍ തന്നെ മെച്ചപ്പെട്ട ജോലി നല്‍കുമെന്നും സുല്‍ത്താന്‍ വ്യക്തമാക്കി.

കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച എട്ട് നിര്‍ദ്ദേശങ്ങളും അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel