നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളം ഞെട്ടിയ സോളാര്‍ കേസില്‍ ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി.

നിയമവ്യവസ്ഥയില്‍ വിശ്വാസം

തനിക്ക് നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

റിപ്പോര്‍ട്ട് നല്‍കുന്നത് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

2013ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസായ ജി.ശിവരാജനെ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചത്. പിന്നീട് കമ്മീഷന് പലതവണ കാലാവധി നീട്ടി നല്‍കിയിരുന്നു.

സോളാര്‍ കേസില്‍ സര്‍ക്കാരിന് ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായോ എന്നും ഉണ്ടായെങ്കില്‍ ആരാണ് ഉത്തരവാദി എന്നതുമാണ് കമ്മീഷന്‍ അന്വേഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News