ഇന്ത്യ പിടിക്കാന്‍ കിവീ പോരാളികള്‍ റെഡി; ന്യൂസിലന്‍ഡ് ടീം ഉഷാറാണ്

ഇന്ത്യന്‍ മണ്ണില്‍ അവസ്മരണീയ വിജയം സ്വന്തമാക്കാനായി ന്യൂസിലന്‍സ് വരുന്നു. ഏകദിനട്വന്റി20 മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്ന കിവീസ് ടീമിനെ പ്രഖ്യാപിച്ചു.

ഒമ്പത് താരങ്ങളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശേഷിക്കുന്ന ആറുപേരെ പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയില്‍ പര്യടനം നടത്തികൊണ്ടിരിക്കുന്ന ന്യൂസിലന്‍ഡ് ‘എ’ ടീം നിന്നായിരിക്കും ബാക്കിയുള്ള താരങ്ങളെ തെരഞ്ഞെടുക്കുക.

ഒക്ടോബര്‍ 22 ന് തുടങ്ങും

മൂന്നു വീതം ഏകദിന ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യയില്‍ ന്യൂസിലന്‍ഡ് കളിക്കുക. ഒക്‌ടോബര്‍ 22ാം തിയതി മുംബൈയിലാണ് ആദ്യ മത്സരം.

കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീം പരിചയസമ്പന്നരുടെ നിരയാണ്. ഇന്ത്യയില്‍ അത്ഭുത ജയം സ്വന്തമാക്കാനാകുമെന്നാണ് കിവീകളുടെ പ്രതീക്ഷ.

9 അംഗ ടീം: കെയ്ന്‍ വില്യംസണ്‍, ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ടോം ലാതാം, ആഡം മില്‍നെ, മിച്ചല്‍ സ്‌റ്റെയ്‌നര്‍, ടിം സൗത്തീ, റോസ് ടെയ്‌ലര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News