ഗ്ലാമര്‍ വേഷത്തില്‍ അമലാപോള്‍; തിരുട്ടുപയലേ 2 വിലെ ഗാനം തരംഗമാകുന്നു; ചിത്രം തീയറ്ററുകളിലേക്ക്

അമലാപോള്‍ നായികാവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് തിരുട്ടുപയലേ 2. ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയതുമുതല്‍ അമലയുടെ ഗ്ലാമര്‍ വേഷം ചര്‍ച്ചയായിരുന്നു.

അമലാപോള്‍ ഇത്രയേറെ ഗ്ലാമറസായി അഭിയിച്ചിട്ടുള്ള ചിത്രമില്ലെന്നതാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. അത് സാധൂകരിക്കുന്നതാണ് ചിത്രത്തിന്റെതായി പുറത്തുവരുന്ന ഓരോ വിവരങ്ങളും.

ബോബി സിന്‍ഹ നായകന്‍

നേരത്തെ ആദ്യ ഗാനം വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാം ഗാനവും തരംഗമാകുകയാണ്. ‘നീണ്ട നാള്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്.

ശ്വേതയും കാര്‍ത്തിക്കും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിദ്യാസാഗറാണ് ഈണം പകര്‍ന്നിരിക്കുന്നത്.

ബോബി സിന്‍ഹയാണ് തിരുട്ടുപയലേ 2 വിലെ നായകന്‍. ചിത്രം ഉടന്‍ തന്നെ തീയറ്ററുകളിലെത്തുമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News