ഗുര്‍മീത് ലൈംഗികമായി ഉപയോഗിച്ചവരില്‍ പ്രശസ്തനടിമാരും മോഡലുകളും; പിമ്പായി ഹണിപ്രീത്‌ ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ദില്ലി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് രാം റഹീമിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അടുത്തബന്ധു ഭൂപീന്ദര്‍ സിങ് ഗോര. സിര്‍സയിലെ സ്ത്രീകള്‍ക്ക് പുറമെ പ്രശസ്ത നടിമാരെയും മോഡലുകളെയും ഗുര്‍മീത് ലൈംഗികമായി ഉപയോഗിച്ചിരുന്നെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വളര്‍ത്തുമകള്‍ എന്ന് അറിയപ്പെടുന്ന ഹണിപ്രീത് ആണ് ഇവരെ സംഘടിപ്പിക്കുന്നത്. ആദ്യം മോഡലുകളെയും നടിമാരെയും സിര്‍സയിലേക്ക് ക്ഷണിക്കും. അല്ലെങ്കില്‍ മാസത്തില്‍ 15-20 ദിവസം മുംബൈയിലേക്ക് പോകും. ഇവിടുതെ കേന്ദ്രത്തില്‍ വച്ചാണ് ഗുര്‍മീത് നടിമാരെയും മോഡലുകളെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതെന്നും ഭൂപീന്ദര്‍ വെളിപ്പെടുത്തി.

ഗുര്‍മീതുമായി ബന്ധം തുടങ്ങിയതിനു ശേഷമാണ് ഹണിപ്രീത് ഭര്‍ത്താവിനെ ഉപേക്ഷിച്ചതെന്ന് അന്തേവാസികള്‍ കഴിഞ്ഞദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. ആശ്രമത്തിലാണെങ്കിലും യാത്രകളിലാണെങ്കിലും ഇരുവരും ഒരു റൂമിലാണ് ഉറങ്ങിയിരുന്നതെന്ന് അന്തേവാസികള്‍ പറയുന്നു. വളര്‍ത്തു മകള്‍ എന്നാണ് വിശേഷണമെങ്കിലും ഇരുവരും തമ്മിലുളള ബന്ധം അത്തരത്തിലുളളതായിരുന്നില്ല എന്നാണ് പൊലീസിന്റേയും കണ്ടെത്തല്‍.

ഹണിയെ കത്രീന കൈഫിനെ പോലെയാക്കണമെന്നായിരുന്നു ഗുര്‍മീതിന്റെ ആഗ്രഹം. ഇതിനായി മണിക്കുറുകളോളം ഹണിപ്രീത് ജിമ്മില്‍ ചെലവഴിക്കുമായിരുന്നുവത്രെ. ഹണിയുടെ ട്രെയിനറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വര്‍ക്കൗട്ടിന് പുറമെ ശരീരവടിവ് നിലനിര്‍ത്താന്‍ ഭക്ഷണക്രമീകരണവും ഹണി നടത്തിയിരുന്നു. വളര്‍ത്തു മകളുടെ പെര്‍ഫോര്‍മന്‍സ് കാണാന്‍ ഇടക്കിടെ ഗുര്‍മീത് ജിമ്മിലും വരാറുണ്ടായിരുന്നു. വിദേശ ട്രെയിനര്‍മാരുടെ സേവനവും ഹണിക്ക് ഗുല്‍മീത് ഏര്‍പ്പാടാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News