ക്രിക്കറ്റിലെ നിയമങ്ങളില്‍ വന്‍ മാറ്റം; മോശം പെരുമാറ്റത്തിന് റെഡ്കാര്‍ഡ്; പുതിയ നിയമം വ്യാഴാഴ്ച പ്രാബല്യത്തിലാകും

ക്രിക്കറ്റ് നിയമരംഗത്ത് വന്‍ പരിഷ്‌കാരം. കളത്തിലെ അതിരുവിട്ട പെരുമാറ്റങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാനുകുന്നതടക്കമുള്ള പരിഷ്‌കാരങ്ങളാണ് നിലവില്‍ വരുന്നത്.

കളിക്കാരുടെ പെരുമാറ്റം അതിരുകടന്നാല്‍ ഫുട്‌ബോളിലെ പോലെ ചുവന്ന കാര്‍ഡ് കാട്ടി താരങ്ങളെ പുറത്താക്കാന്‍ സാധിക്കും. അമ്പയര്‍മാര്‍ക്കാണ് കളത്തിലെ പൂര്‍ണ അധികാരം.

റെഡ്കാര്‍ഡ് എന്തിന്

ഇന്ത്യയും ആസ്‌ത്രേലിയയും തമ്മില്‍ നടക്കുന്ന പരമ്പരയാകും നിലവിലുള്ള നിയമങ്ങളുമായി നടക്കുന്ന അവസാന പോരാട്ടം. അമ്പയറെ ഭീഷണിപ്പെടുത്തുക, ബോധപൂര്‍വ്വമായ ശാരീരിക ആക്രമണം തുടങ്ങി മോശമായി പെറുമാറിയാല്‍ താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിക്കാം.

ബാറ്റിന്റെ അഗ്ര ഭാഗത്തെ ഭാരം 40 മില്ലിമീറ്ററില്‍ കൂടരുതെന്നും നിയമത്തിലുണ്ട്. ഇത് പരിശോധിക്കാന്‍ അമ്പയര്‍മാര്‍ക്ക് ബാറ്റ് ഗോഗ് നല്‍കും. റണ്‍ ഔട്ട്, ബൗണ്ടറി അതിര്‍ത്തിയിലെ ക്യാച്ചുകള്‍ എന്നിവയിലും വലിയ പരിഷ്‌കാരങ്ങളുണ്ടാകും.

ആദ്യ റെഡ് കാര്‍ഡ് ആര്‍ക്ക് ലഭിക്കും

പുതിയ നിയമം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും പാകിസ്താനും ശ്രീലങ്കയും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളിലാകും ഇത് ആദ്യമായി നടപ്പിലാകുക.

എന്തായാലും ക്രിക്കറ്റ് ലോകത്ത് ആകാംഷയാണ് പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്നത്. ആദ്യ റെഡ്കാര്‍ഡ് ആര്‍ക്ക് ലഭിക്കുമെന്നത് കാത്തിരിന്നു കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here