ഞാന്‍ തെറ്റുകാരിയല്ലെന്ന് പറയുന്നില്ല; പക്ഷേ…; പീപ്പിള്‍ ടി വിയോട് സരിതയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ സോളാര്‍ കേസിലെ ജൂഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സരിത വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

താന്‍ തെറ്റുകാരിയല്ലെന്ന് പറയുന്നില്ലെന്ന വ്യക്തമാക്കിയ സരിത ഭരണരംഗത്തിരുന്ന് പ്രമുഖര്‍ നടത്തിയ അഴിമതിയുടെ യഥാര്‍ത്ഥ കഥകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് വിവരിച്ചു.

തന്നെ മാത്രം കുറ്റക്കാരിയാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച വമ്പന്‍ സ്രാവുകളെ തുറന്നുകാട്ടുന്നതാകും റിപ്പോര്‍ട്ടെന്നാണ് പ്രതീക്ഷയെന്നും അവര്‍ വിശദീകരിച്ചു.

വെറുമൊരു കണ്ണിമാത്രം

സോളര്‍ കമ്മീഷനു മുന്നില്‍ എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ട്. കുറ്റവാളികളായ എല്ലാവരും നിയമത്തിന് മുന്നില്‍ വരണം. ചിലര്‍ മാത്രം ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് അംഗികരിക്കാനാകില്ലെന്നും സരിത വ്യക്തമാക്കി.

ഞാന്‍ വെറുമൊരു കണ്ണിമാത്രമാണെന്നും ഭരണത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെയാണ് അ‍ഴിമതിക്കും നേതൃത്വം നല്‍കിയതെന്നും അവര്‍ വിവരിച്ചു. അന്വേഷണ കമ്മീഷനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സരിത പറഞ്ഞു.

ജയില്‍ ജീവിതമടക്കമുള്ള പീഡനകാലത്തെക്കുറിച്ചും സരിത പിപ്പീള്‍ ടീ വിയോട് വെളിപ്പെടുത്തല്‍ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News