പാലായില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കോട്ടയം: പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കടപ്ലാമറ്റം കൂവെള്ളൂർക്കുന്ന കോളനിയിൽ അറയ്ക്കൽകുന്നേൽ കുഞ്ഞുമോൾ മാത്യു (42) ആണ് മരിച്ചത്.

കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയാണ്. കഴുത്തിന് വേട്ടേറ്റ് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ജീവനൊടുക്കി

കുഞ്ഞുമോളെ വെട്ടിക്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഓട്ടോഡ്രൈവർ സിബി മുഞ്ഞനാട്ടി(44)നെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. കൈഞരമ്പ് മുറിച്ചാണ് ഇയാൾ ജീവനൊടുക്കിയത്. അയൽവാസികളായ ഇരുവരും വിവാഹിതരാണ്.

കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News