ദില്ലി: അഴിമതിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ചയോ പക്ഷപാതിത്വമോ ഇല്ലെന്ന മോദിയുടെ പ്രസ്താവന കാപട്യമാണന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.
പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ രൂപീകരിക്കാത്ത മോദി പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ അഴിമതി കേസുകള്‍ പക്ഷപാതിത്വപരമായാണ് കൈകാര്യം ചെയ്യുന്നതെന്നും പിബി കുറ്റപ്പെടുത്തി.
നിരവധി കേസുകളില്‍ കേന്ദ്രം നടപടി എടുത്തിട്ടില്ല
ബിജെപി ദേശിയ നിര്‍വാഹകസമിതിയോഗത്തില്‍ നടത്തിയ പ്രസ്താവനയില്‍, അഴിമതി ക്കെതിരായ പോരാട്ടത്തില്‍ വിട്ടവീഴ്ച്ചയോ, പക്ഷപാതിത്വമോ ഇല്ലെന്ന് മോദി അവകാശപ്പെട്ടിരുന്നു. ഈ പ്രസ്താവന, അദേഹത്തിന്റെ കാപട്യമാണെന്ന് പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു.
ബിജെപി നേതാക്കള്‍ പ്രതികൂട്ടിലായ വ്യാപം അഴിമതി, ലളിതമോഡി കേസ്, കര്‍ണ്ണാടക ഖനന അഴിമതി തുടങ്ങിയ കേസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല.
ഗുജറാത്ത് പെട്രോളിയം കോര്‍പറേഷന്‍ കുംഭകോണം, ചത്തീസ്ഗഡ് പൊതുവിതരണ കുംഭകോണം തുടങ്ങി കേസുകളില്‍ ബിജെപി സര്‍ക്കാരുകളാണ് പ്രതികൂട്ടില്‍. ഇതിലൊന്നും അന്വേഷണം പോലും ഉണ്ടായിട്ടില്ലെന്നും പോളിറ്റ്ബ്യൂറോ ചൂണ്ടികാട്ടുന്നു.
രാഷ്ട്രിയ എതിരാളികള്‍ക്കെതിരെ തിരഞ്ഞ് പിടിച്ച് കേസെടുക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തിയ അഴിമതികള്‍ മൂടി വയ്ക്കുകയാണ് മോദി. ഇത് മറക്കാനാണ് അഴിമതിക്കെതിരെയെന്ന് പേരില്‍ പ്രസ്താവനകള്‍ നടത്തുന്നതെന്നും പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.
Get real time update about this post categories directly on your device, subscribe now.