യുദ്ധഭീതി അകലുന്നു; ഉത്തരകൊറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഉത്തരകൊറിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന ആരോപണം നിഷേധിച്ച് അമേരിക്ക രംഗത്തെത്തി. യുദ്ധം പ്രഖ്യാപിച്ചെന്ന ഉത്തരകൊറിയയുടെ ആരോപണം തീര്‍ത്തും അസംബന്ധമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഉത്തരകൊറിയയുടെ പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്നും വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു.

കൊറിയയുടെ പ്രസ്താവന

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

കൊറിയന്‍ സൈനിക അതിര്‍ത്തിയില്‍ അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ പറത്തിയ സംഭവത്തോടുള്ള പ്രതികരണമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അതേസമയം ആഗോളതലത്തില്‍ യുദ്ധം ഒ‍ഴിവാകുന്നതിന്‍റെ സന്തോഷമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News