ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍സ്റ്റോക്‌സ് അറസ്റ്റില്‍; ഇനിയുളള മത്സരങ്ങള്‍ കളിക്കാനാകില്ല; ടീമില്‍ നിനും ഒഴിവാക്കി

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് അറസ്റ്റില്‍. ബ്രിസ്റ്റോള്‍ പൊലീസാണ് വിഖ്യാത താരത്തെ അറസ്റ്റ് ചെയ്തത്.

ഇതോടെ താരത്തെ ടീമില്‍ നിന്നും ഒഴിവാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തിനുള്ള ടീമില്‍ നിന്നാണ് ബെന്‍ സ്റ്റോക്‌സിനെ ഒഴിവാക്കിയത്.

മറ്റൊരു സൂപ്പര്‍ താരം അലക്‌സ് ഹെയ്ല്‍സിനെയും ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ബാറില്‍ സംഘര്‍ഷം

ബ്രിസ്റ്റോളിലെ ബാര്‍ഗോ ബാറില്‍ ഉണ്ടാക്കിയ സംഘര്‍ഷമാണ് സൂപ്പര്‍താരങ്ങള്‍ക്ക് വിനയായത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ബെന്‍ സ്റ്റോക്‌സിനൊപ്പം അലക്‌സ് ഹെയ്ല്‍സും ഉണ്ടായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലെ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.

ഗുരുതരമായി പരിക്കേറ്റ ഇരുപത്തിയേഴുകാരന്‍ ബ്രിസ്റ്റോളില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here