ഒരു കിലോ പഞ്ചസാര വേണമെന്ന് അമേരിക്കയില്‍ നിന്ന് വാട്‌സ്ആപ്പ് സന്ദേശം; പണം തിരുവല്ലയിലെ കച്ചവടക്കാരന്റെ അക്കൗണ്ടിലെത്തും; സംഭവം ഇങ്ങനെ

ഈ തിരുവല്ലക്കാരെക്കൊണ്ട് തോറ്റു. വീട്ടിലേക്കുളള പലചരക്കുസാധനങ്ങള്‍ വരെ വാട്‌സ് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്നതാണ് പുതിയ ട്രെന്‍ഡ്. ഇന്റര്‍നെറ്റിന്റെയും പുതിയ ടെക്‌നോളജിയുടേയും അപാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണെന്നും പറയാം.

പപ്പടം മുതല്‍ പഞ്ചസാര വരെ എന്തും വീട്ടിലെത്തും

വിദേശത്ത് ജോലിതേടിപ്പോയ മക്കളാണ് നാട്ടിലെ പ്രായമായ മാതാപിതാക്കള്‍ക്ക് സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കുന്നത്. പപ്പടം മുതല്‍ പഞ്ചസാര വരെ എന്തും ഇത്തരത്തില്‍ വീട്ടിലെത്തും.

അതായത് ദൈനംദിന വീട്ടുചിലവുകളില്‍ വരെ വിദേശത്തിരുന്ന് സിമ്പിളായി ഇടപെടാം. പണം ഓണ്‍ലൈന്‍ വഴി കൃത്യമായി അക്കൗണ്ടിലെത്തുകയും ചെയ്യും.

പ്രിയപ്പെട്ടവരുടെ ജന്‍മദിനാഘോഷങ്ങളിലേക്കും മറ്റും വിദേശത്തിരുന്ന് പങ്കാളിയാകുന്നതാണ് മറ്റൊരു ട്രെന്‍ഡ്. കേക്ക്, മധുരപലഹാരങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി വീട്ടിലെത്തും.

പിന്നീട് കേക്കു മുറിക്കുന്നതൊക്കെ വീഡിയോ ചാറ്റിലൂടെ കണ്ട് കൃതാര്‍ത്ഥരാവും. ഇത്തരത്തില്‍ വീട്ടിലിലെങ്കിലും ഓരോ നിമിഷങ്ങളും പ്രിയപ്പെട്ടവരോടൊത്ത് ആഘോഷിക്കുകയാണ് പ്രവാസികള്‍.

വന്‍കിട കമ്പനികള്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രീതിയാണ് ചെറുകിട കച്ചവടക്കാരും പരീക്ഷിക്കുന്നത്. വാട്‌സ്ആപ്പ് പോലുളള സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവം ചെറുകിട കച്ചവടക്കാരുടെ സാദ്ധ്യതകളും വര്‍ദ്ധിപ്പിക്കുന്നതാണ്.

പ്രവാസികള്‍ ഏറെയുളള തിരുവല്ല, കുമ്പനാട്, കോഴഞ്ചേരി പ്രദേശങ്ങളിലെ കച്ചവടക്കാരാണ് പുതിയ രീതി പരീക്ഷിക്കുന്നത്. പ്രവാസികളില്‍ നിന്ന് വന്‍ പ്രതികരണം ലഭിച്ചതോടെ വാട്‌സ്ആപ്പ് കച്ചവടം തുടരാനാണ് മിക്ക കച്ചവടക്കാരുടേയും തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News