പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയ മലയാളിക്ക് ആറര കോടിയുടെ സമ്മാനം; ഭാഗ്യം തേടിയെത്തിയത് ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍

ദുബായ് ഡ്യൂട്ടിഫ്രീ മില്ലേനിയം മില്ല്യനെയര്‍ നറുക്കെടുപ്പിലെ കഴിഞ്ഞ മാസത്തെ ഭാഗ്യവാനായത് മലയാളി കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫ. ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) ആണ് സമ്മാനമായി ലഭിച്ചത്. കോടികള്‍ സമ്മാനം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

 പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു

യുഎഇയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന മുഹമ്മദ് അലി മുസ്തഫ. മൂന്ന് പതിറ്റാണ്ടിലേറെ ഇവിടെ ജോലി ചെയ്തശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

ഏതാനും ദിവസം മുന്‍പാണ് മുഹമ്മദ് അലി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്. അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് എടുത്ത ടിക്കറ്റിനാണ് സമ്മാനം. ഇതിന് മുന്‍പ് രണ്ടു തവണ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിച്ചിരുന്നു.

അബുദാബിയില്‍ ജോലി ചെയ്യുന്ന രണ്ട് മക്കളടക്കം മൂന്ന് മക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഹമ്മദ് അലി മുസ്തഫ പറഞ്ഞു. സമ്മാനം വാങ്ങിക്കാനായി ഉടന്‍ ഇദ്ദേഹം യുഎഇയില്‍ തിരിച്ചെത്തും.

അടുത്തിടെ മലയാളിയായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലന്‍ എന്നയാള്‍ക്ക് 25-ാമത് നറുക്കെടുപ്പില്‍ ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചിരുന്നു.

ഓഗസ്റ്റില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ബ്രോന്‍വിന്‍ എസ്.മുന്‍സ് എന്നയാള്‍ക്കായിരുന്നു സമ്മാനം. മേയില്‍ നടന്ന മലയാളി വീട്ടമ്മ ശാന്തി അച്യുതന്‍കുട്ടിക്ക് 6.4 കോടി രൂപ (3.67 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News