ഷാര്‍ജയുടെ ചരിത്ര സാങ്കേതിക സൗകര്യങ്ങള്‍ കേരളവുമായി പങ്കുവയ്ക്കാന്‍ തയാറാണെന്ന് ഷാര്‍ജ സുല്‍ത്താന്‍

തിരുവനന്തപുരം: ഷാര്‍ജയുടെ ചരിത്ര സാങ്കേതിക സൗകര്യങ്ങള്‍ കേരളവുമായി പങ്കുവയ്ക്കാന്‍ തയാറാണെന്ന് ഷാര്‍ജ ഭരണാധികാരി ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അലി ഖാസിമി.

കേരളത്തിലെ ജനങ്ങള്‍ക്ക് സാങ്കേതിക വൈദഗ്ധ്യം നല്‍കുന്നതിനായി ടെക്‌നിക്കല്‍ ഇന്‍സ്‌റിറ്റിയൂട്ടും ഡ്രൈവിങ്ങില്‍ പരിശീലന നല്‍കുന്നതിനായി ഡ്രൈവിംഗ് ഇന്‍സ്‌റിറ്റിയൂട്ടും കേരളത്തില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട അഥിതികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്ര രേഖകള്‍ കേരളവുമായി പങ്കുവയ്ക്കും

ഷാര്‍ജയുടെ പൗരാണിക ചരിത്ര രേഖകള്‍ ജനനന്മയ്ക്കു വേണ്ടി കേരളവുമായി പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് സുപ്രധാനമായ പ്രഖ്യാപനമാണ് ഷാര്‍ജ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അലി ഖാസിമി സദസിനെ അറിച്ചപ്പോള്‍ കരഘോഷം ഉയര്‍ന്നു.

കേരളത്തിലെ ജനങ്ങള്‍ക്ക് സാങ്കേതിക വൈദഗ്ധ്യം നല്‍കുന്നതിനായി ടെക്‌നിക്കല്‍ ഇന്‍സ്‌റിറ്റിയൂട്ടും ഡ്രൈവിങ്ങില്‍ പരിശീലന നല്‍കുന്നതിനായി ഡ്രൈവിംഗ് ഇന്‍സ്‌റിറ്റിയൂട്ടും കേരളത്തില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോര്‍ച്ചുഗീസ് അധിനിവേശത്തെ സംബന്ധിച്ച മൂന്ന് സുപ്രധാനമായ ചരിത്രരേഖകള്‍ സുല്‍ത്താന്‍ ഇന്ന് കാലിക്കട്ട് സര്‍വ്വകലാശാലക്ക് കൈമാറിയാതായി ചീഫ് സെക്രട്ടറി കെഎം ഏബ്രഹാം സദസിനെ അറിയിച്ചു. ക്ഷണിക്കപ്പെട്ട സദസുമായുളള ചോദ്യാത്തരത്തിനും അദ്ദേഹം സമയം കണ്ടെത്തി. തന്റെ പഴയകാലജീവിതത്തെ പറ്റി ഏറെ ഗൃഹാതുരമായി ആദ്ദേഹം വാചാലനായി.

ഷാര്‍ജ ഷെയ്ക്ക് എന്ന പേരില്‍ കേരളത്തിലെ എല്ലാ റസ്റ്റോറന്റുകളിലും സുലഭമായി ലഭിക്കുന്ന ജ്യൂസ് വഴി താങ്കള്‍ ഈ നാട്ടില്‍ പണ്ടെ പരിചിതനാണെന്ന് കൈരളി ടിവി അവതാരകന്‍ ഡോ.ലാലിന്റെ കുസൃതി ചോദ്യത്തിന് ആ സ്‌നേഹത്തെ താന്‍ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നതായി സുല്‍ത്താന്‍ മറുപടി നല്‍കി.

മന്ത്രിമാരായ സി രവീന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രി കെടി ജലീല്‍, ചീഫ് സെക്രട്ടറി കെഎം ഏബ്രഹാം എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News