ഹണിപ്രീതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി; കീഴടങ്ങുന്നതായിരിക്കും നല്ലതെന്ന് കോടതി

ദില്ലി: പീഡനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹിം സിംഗിന്റെ ദത്തുപുത്രി എന്ന് അറിയപ്പെടുന്ന ഹണിപ്രീത് ഇന്‍സാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. കോടതിയുടെ അധികാരത്തിന് പുറത്തുള്ളതാണ് ഹര്‍ജിയെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.

പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിക്കാമെന്നും ഹണിയോട് കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, കോടതിയില്‍ കീഴടങ്ങുന്നതായിരിക്കും നല്ലതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

ഹണിയുടെ ജീവന്‍ അപകടത്തിലാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ജാമ്യം ലഭിച്ചാല്‍ പൊലീസിന് മുന്നില്‍ ഹാജരാകുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News