സിഎംപി സംസ്ഥാന സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു

സി.എം.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആര്‍. അരവിന്ദാക്ഷന്‍ അന്തരിച്ചു.

ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ഇന്നലെ കണ്ണൂരില്‍ CMP യുടെ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അരവിന്ദാക്ഷന്‍ .

ശാരീരിക അവശതകളെ തുടര്‍ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . ആന്തരീക രക്ത സ്രാവമാണ് മരണ കാരണം.

SFI യിലൂടെയാണ് അരവിന്ദാക്ഷന്‍ പൊതു പ്രവര്‍ത്തന രംഗത്ത് എത്തുന്നത് . പിന്നീട് dyfi സംസ്ഥാന സഹഭാരവാഹിയായി .

എം.വി രാഘവനെ CPim ല്‍ നിന്ന് പുറത്താക്കിയപ്പോള്‍ അരവിന്ദാക്ഷനും കൂടെ പോയി. പിന്നീട് സി.എം.പി.യുടെ സംസ്ഥാന നേതാവായി .

സംസ്ഥാന സഹകരണ ബേങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് .എം.വി. രാഘവന്റെ മരണശേഷം സി.എം.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.

സി.എം.പി.യെ എല്‍. ഡി. എ ഫിന്റെ ഭാഗമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
മൃതദേഹം രാവിലെ തന്നെ കോഴിക്കോട് നിന്നും സ്വദേശമായ കോട്ടയത്തേക്ക് കൊണ്ട് പോയി.

സംസ്‌കാരം നാളെ രാവിലെ കോട്ടയത്തെ വീട്ടു വളപ്പില്‍ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News