വോഗിന്റെ കവര്‍ പേജില്‍ ഷാരൂഖിനൊപ്പം നില്‍ക്കുന്നതാര്

ലോക പ്രശ്‌സ്ത മാഗസീനായ വോഗിന്റെ മുഖ ചിത്രം ആവുക എന്നത് പലരുടെയും സ്വപ്‌നമാണ്. സാധാരണ സെലിബ്രിറ്റികളാണ് കവര്‍ പേജ് ആകാറുള്ളത്.

പക്ഷ ഇത്തവണത്തെ വോഗിന് ഒരു പ്രത്യേകതയുണ്ട്. വോഗ് മാഗസീന്‍ 10-ാം വാര്‍ഷികാഘോഷത്തിലാണ്.

ഇതിന്റെ ഭാഗമായി ഒക്ടോബറില്‍ ഇറങ്ങുന്ന ലക്കം മൂന്നു കവര്‍ പേജുകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. ബോളിവുഡിന്റെ സൂപ്പര്‍ താരങ്ങളാണ് കവര്‍ പേജില്‍ ഉള്ളത് .

ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ, സോനം കപൂര്‍, ട്വിങ്കിള്‍ ഖന്ന, കരണ്‍ ജോഹര്‍, പദ്മ ലക്ഷ്മി, നതാലിയ വോഡിയാനോവ, നിത അംബാനി എന്നിവരാണ് ആ പ്രമുഖര്‍.

എന്നാല്‍ അടുത്ത പേരാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത് . ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ബോളിവുഡ് താരങ്ങളെക്കാള്‍ കവര്‍ പേജില്‍ ആകര്‍ഷകമായത് മിതാലി തന്നെ .

ഗ്ലാമര്‍ വേഷത്തിലാണ് മിതാലി കവര്‍ പേജിലുളളത്

ഗ്ലാമര്‍ വേഷത്തിലാണ് മിതാലി കവര്‍ പേജിലുളളത്. നേരത്തെ കൂട്ടുകാര്‍ക്കൊപ്പമുളള ഒരു ചിത്രം മിതാലി രാജ് പങ്കുവച്ചിരുന്നു.

അന്ന് മിതാലിയുടെ വേഷത്തെ അധിക്ഷേപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, മിതാലിയുടെ വോഗ് കവര്‍പേജിലെ ലുക്കിനെ അനുമോദിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel