സൗദിയില്‍ ഇനി സ്ത്രീകളും വാഹനമോടിക്കും; ഡ്രൈവിംഗിനുള്ള വിലക്ക് നീക്കി

റിയാദ്: സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൗദി അറേബ്യയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കി

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം നടപ്പിലാക്കി 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഭരണാധികാരിയായ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏകരാജ്യമാണ് സൗദി

നിലവില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏകരാജ്യമാണ് സൗദി. വാഹനം ഓടിക്കുന്ന സ്ത്രീകള്‍ക്കെതിരെ തടവും പിഴയും ഇവിടെ ശിക്ഷ വിധിച്ചിരുന്നു.

നേരത്തേ ഇതിനെതിരെ നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നെങ്കിലും ഭരണകൂടം അയഞ്ഞിരുന്നില്ല. വാഹനം ഓടിച്ച് സ്ത്രീകള്‍ പ്രതിഷേധിച്ച സാഹചര്യത്തില്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here