വണ്‍ മില്ല്യണ്‍ ഗോളുകള്‍ പിറക്കുന്നു; അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണ പരിപാടിക്ക് ഇന്നു തുടക്കം

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്ത് ഇന്ന് പത്ത് ലക്ഷം ഗോളുകള്‍ പിറക്കും.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാകും ആദ്യ ഗോളടിച്ച് വണ്‍ മില്ല്യണ്‍ ഗോളിന് തുടക്കം കുറിക്കുക. വൈകിട്ട് മൂന്നു മുതല്‍ ഏഴുമണി വരെ പൊതുജന പങ്കാളിത്തത്തോടെയാണ് പത്ത് ലക്ഷം പേര്‍ ഗോള്‍ അടിക്കുന്നത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചീഫ് മിനിസ്റ്റേഴ്സ് ഇലവനും സ്പീക്കേഴ്സ് ഇലവനും തമ്മിലുള്ള സെലിബ്രിറ്റി ഫുട്ബോള്‍ മത്സരവും പ്രചരണത്തിന്റെ ഭാഗമായി നടക്കും.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മണിക്കാണ് മത്സരം. പ്രശസ്ത സിനിമാ താരം മമ്മൂട്ടി കൊച്ചിയില്‍ ഗോളടിച്ച് പങ്കാളിയാകുമ്പോള്‍ മറ്റ് ജില്ലകളില്‍ സിനിമാ – കായിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

വെകിട്ട് മൂന്നു മുതല്‍ ഏഴുമണി വരെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സ്‌കൂള്‍, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും പൊതുജന പങ്കാളിത്തത്തോടെയാണ് പത്ത് ലക്ഷം പേര്‍ ഗോളുകള്‍ അടിക്കുന്നത്.

ഇതിനായി സംസ്ഥാനത്തുടനീളമായി 3000ല്‍ അധികം താല്‍കാലിക ഗോള്‍ പോസ്റ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സംസ്ഥാന കായികയുവജന വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും സംഘടനകളെയും സംയോജിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തുടനീളം ഫുട്‌ബോള്‍ ആവേശം അലയടിക്കുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളില്‍ നിന്നുള്ള ആവേശപൂര്‍വ്വമായ പ്രതികരണം പ്രചരണ പരിപാടികള്‍ക്ക് ആവേശം കൂട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News