മുന്‍ DGP TP സെന്‍കുമാറിനെ വെള്ളപൂശി വിജിലന്‍സ് റിപ്പോര്‍ട്ട്

സെന്‍കുമാറിനെതിരായ പരാതി മുന്‍പ് അന്വേഷിച്ച് അവസാനിപ്പിച്ചതായതിനാല്‍ കേസിന്റെ ആവശ്യം ഇല്ലെന്ന് വിജിലന്‍സ് .

ശ്രീകാര്യം സ്വദേശിയായ വ്യക്തിക്ക് 50 കോടി രൂപയുടെ ക്രമവിരുദ്ധ വായ്പ നല്‍കിയ സംഭവത്തിലാണ് അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.

2010 ല്‍ സെന്‍കുമാര്‍ KTDFC മാനേജിംഗ് ഡയറക്ടറായിരിക്കെയാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. അവധികാലത്തെ ശബള കുടിശിഖ ലഭിക്കാന്‍ സെന്‍കുമാര്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ മ്യൂസിയം പോലീസില്‍ FlR രജിസ്ട്രര്‍ ചെയ്തതിനാല്‍ ഇനി വിജിലന്‍സ് അന്വേഷണം ആവശ്യം ഇല്ലെന്ന് കോടതിയെ അറിയിച്ചു.
ഈ രണ്ട് സംഭവങ്ങളിലും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ മുന്‍ കണ്‍സിലര്‍ A J സുക്കാണ്ണോയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here