ക്രിസ്റ്റ്യാനോ  നിറഞ്ഞാടി ; ചാമ്പ്യന്‍സ് ലീഗില്‍ റയലിന് തകര്‍പ്പന്‍ ജയം

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തകര്‍ത്തു കളിച്ച ചാമ്പ്യന്‍സ് ലീഗിലെ മത്സരത്തില്‍ റയലിന് ഉഗ്രന്‍ ജയം

ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് റയല്‍ വിജയിച്ചത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ,ഗാരത് ബെയ്ലും സ്‌ക്കോര്‍ ചെയ്തു.ഇതാദ്യമായാണ് ബൊറൂസിയയുടെ തട്ടകത്തില്‍ റയല്‍ മാഡ്രിഡ് വിജയം ആഘോഷിക്കുന്നത്.

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടില്‍ വിജയിക്കുക എന്നത് റയല്‍ മാഡ്രിഡിന് ഇതുവരെ കിട്ടാ കനി ആയിരുന്നു.

വിജയം റയല്‍ വെട്ടിപ്പിടിച്ചു

എന്നാല്‍ താരങ്ങളെല്ലാം ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ വിജയം റയല്‍ വെട്ടിപ്പിടിച്ചു. മത്സരത്തിന്റെ 18 മിനിറ്റില്‍ ഗാരത് ബെയ്ലാണ് ആദ്യം വല ചലിപ്പിച്ചത്.

കാര്‍വഹാലിന്റെ ക്രോസ് ബെയ്ല്‍ എതിരാളികളുടെ വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു.

രണ്ടാം പകുതിയില്‍ ബെയ്ല്‍ നല്‍കിയ പാസില്‍ റൊണാള്‍ഡോ റയലിന്റെ ലീഡ് ഉയര്‍ത്തി. എന്നാല്‍ തൊട്ടടുത്ത മിനുറ്റില്‍ ഒബമയാങ്ങിലൂടെ ഡോര്‍ട്ട്മുണ്ട് ഒരു ഗോള്‍ മടക്കി.

എന്നാല്‍ 79-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ക്രിസ്റ്റ്യാനോ ഡോര്‍ട്ട്മുണ്ടിനെതിരെ ആധികാരിക വിജയം ഉറപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News