വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കാലിടറുമെന്ന് ആര്‍.എസ്.എസ്; മോദിയുടെ നാട്ടിലും പാര്‍ട്ടിക്ക് രക്ഷയില്ല

ദില്ലി; ഗുജറാത്ത്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി തോല്‍ക്കുമെന്ന് ആര്‍.എസ്.എസ് സര്‍വേ.

ദളിത്-പിന്നോക്ക സമുദായങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നതായും സര്‍വ്വേ കണ്ടെത്തി.വ്യാപം അഴിമതി മധ്യപ്രദേശില്‍ തിരിച്ചടിയാകും.

സര്‍വ്വേ റിപ്പോര്‍ട്ട് മോദിയ്ക്കും അമിത്ഷായ്ക്കും ആര്‍.എസ്.എസ് കൈമാറി.

 നരേന്ദ്രേമോദിയുടെ  സംസ്ഥാനത്ത് ബിജെപി വിജയിക്കില്ല.

2017ലും 2018ലുമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ആര്‍എസ്എസ് നടത്തിയ സര്‍വ്വേ ഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ സ്വന്തം സംസ്ഥാനത്ത് ബിജെപി വിജയിക്കില്ല.
സംവരണ സമരം ഗുജറാത്തില്‍ ബിജെപിയുടെ അടിത്തറ തകര്‍ത്തു.സമരത്തിനെതിരെ പോലീസ് നടത്തിയ ആക്രമണത്തില്‍ 14 പേരെ നഷ്ട്പ്പെട്ട പട്ടിദാര്‍ സമുദായം പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യില്ല.

ബിജെപിയുടെ കോട്ടയായി അറിയപ്പെടുന്ന സൗരാഷ്ട്ര കച്ച്മേഖലയിലും അടിത്തറ ഇളകുന്നു.ഇവിടെയുള്ള 58ല്‍ 36 സീറ്റിലും സ്വാധീനമുള്ള മച്ച്വാര-ദളിത്-പട്ടിദാര്‍ സമുദായം ബിജെപിയുമായി സമരത്തിലാണ്.

ദക്ഷിണ ഗുജറാത്തിലെ 13 സീറ്റിലും കോലി മച്ചുദാര്‍ സമുദായത്തിന് സ്വാധീനമുണ്ട്.ഇതും ബിജെപിയെ ഭയപ്പെടുത്തുന്നു.

2012ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പാര്‍ടി വോട്ടില്‍ 8 മുതല്‍ 10 ശതമാനം വരെ കുറവുണ്ടാകും.ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും സ്ഥിതി ഗുരുതരം.

മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ആരോപണവിധേയനായ വ്യാപം അഴിമതിയെ കൂടാതെ സര്‍ക്കാര്‍ ഉള്‍പ്പെട്ട ആറോളം അഴിമതി കേസുകള്‍ ജനങ്ങളെ ബിജെപിയില്‍ നിന്നുമകറ്റി.2012ല്‍ ലഭിച്ചതിന്റെ പകുതി സീറ്റ് പോലും ഇപ്രാവശ്യം ലഭിക്കില്ലെന്നാണ് ആര്‍.എസ്എസ് കണക്ക് കൂട്ടല്‍.

രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തി പ്രാപിക്കുന്നതായും ആര്‍എസ്എസ് സര്‍വ്വേ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News