ഈ സുന്ദരി ഇന്ത്യയിലേക്ക്

ലോകമെമ്പാടുമുള്ള സൗന്ദര്യാരാധകര്‍ക്ക് ആവേശമായ ഇറ്റാലിയന്‍ മോഡലും നടിയുമായ മോണിക്ക ബെലൂചി ഇന്ത്യയിലേക്ക് വരുന്നു. മാമി ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായാണ് ബെലൂചി എത്തുന്നത്.

ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ ബലൂചി ആഗ്രഹമറിയിച്ച സാഹചര്യത്തില്‍ വരവിന് ഏറെ പ്രാധാന്യമുണ്ട്. നേരത്ത മൊറോക്കയില്‍ ഷൂട്ടിംഗിന്റെ ഭാഗമായി എത്തിയ ഷാരൂഖ് ഖാനോട് തന്റെ ആഗ്രഹമറിയിച്ചിരുന്നു.

ഷാരൂഖിന്റെ ദേവദാസ് ഏറെ ഇഷ്ടപ്പെട്ട സിനിമയാണെന്നും ബെലൂചി പറഞ്ഞിരുന്നു. ശേഖര്‍ കപൂറിന്റെ ബാന്‍ഡിറ്റ് ക്വീനും അനുരാഗ് കശ്യപിന്റെ അഗ്‌ളിയുമടക്കം നിരവധി ഇന്ത്യന്‍ സിനിമകളുടെ ആരാധികയുമാണ് ബെലൂചി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News