
കൊച്ചി: എറണാകുളത്ത് യുവതികളുടെ മര്‍ദനമേറ്റ യുബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിന് പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം.
വസ്തുതകള്‍ പരിശോധിച്ചോ എന്നും കോടതി
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് യുവതി പരാതി നല്‍കിയാല്‍ കേസെടുക്കുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. വസ്തുതകള്‍ പരിശോധിച്ചോ എന്നും കോടതി ആരാഞ്ഞു. ഡ്രൈവര്‍ ഷെഫീഖിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.
പ്രതികളായ യുവതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. യുവതികളില്‍ ഒരാള്‍ ജ്വല്ലറി ഉടമയെ ഫോണ്‍ കെണിയില്‍ പെടുത്തിയ കേസില്‍ പ്രതിയാണെന്നും അറിയിച്ചു.
കേസ് പൊലീസിന്റെ വിശദീകരണത്തിനായി ഒക്ടോബര്‍ നാലിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here