ഫോണ്‍ സൈലന്റ് മോഡില്‍ വച്ച് കിടന്നുറങ്ങി; കള്ളന്‍മാര്‍ 3.5 ലക്ഷം മോഷ്ടിച്ചു

മുംബൈ: മുംബൈയില്‍ ഫോണ്‍ സൈലന്റ് മോഡില്‍ വച്ച് കിടന്നുറങ്ങിയ മരുന്ന് വ്യാപാരിയുടെ 3.35 ലക്ഷം മോഷ്ടാക്കള്‍ കവര്‍ന്നു. കള്ളന്‍മാര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ പണം മോഷ്ടിക്കുന്ന അവസരത്തില്‍ തന്നെ ബാങ്കില്‍ നിന്ന് വ്യാപാരിയുടെ ഫോണിലേക്ക് SMS വന്നിരുന്നു.

എന്നാല്‍ സൈലന്റ് മോഡിലിട്ട് ഉറങ്ങിയതിനാല്‍ ഉടനടി ബാങ്കില്‍ അറിയിക്കാന്‍ കഴിഞ്ഞില്ല. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഒരു ഷോപ്പിംഗ് സ്ഥാപനം വഴിയാണ് പണം നഷ്ടമായത്. ഫോണ്‍ സൈലന്റ് മോഡിലിട്ട് രാത്രി 9 മണിക്ക് കിടന്നുറങ്ങിയ വ്യാപായി പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേറ്റപ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് വഴി പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

സൈബര്‍ സെല്ലില്‍ ഇയാള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പണം നഷ്ടപ്പെട്ടതു എങ്ങനെയാണെന്ന് കണ്ടെത്താനായിട്ടില്ല. അന്തരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ മോഷ്ടാക്കളാകാം പിന്നിലെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News