അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാമോ; സാധ്യതകള്‍ ഇങ്ങനെ

ദില്ലി: അണ്ടര്‍ 17 ലോകകപ്പ് ഫൂട്‌ബോള്‍ മത്സരത്തിനിറങ്ങാന്‍ ഇന്ത്യന്‍ ടീം പൂര്‍ണ്ണ സജ്ജമെന്ന് പരിശീലകന്‍ ലൂയിസ് നോര്‍ട്ടന്‍. മത്സര പരിചയം കുറവാണെങ്കിലും പരിശീലന മാച്ചുകളില്‍ മികച്ച പ്രകടനം നടത്തിയ ടീമില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പരിശീലകന്‍ പറഞ്ഞു.

വിജയം എന്നതിനേക്കാള്‍ നന്നായി കളിക്കുക

മത്സരം കടുത്തതാകുമെങ്കിലും സമ്മര്‍ദ്ദമില്ലാതെയാണ് ഇന്ത്യന്‍ ടീം കളിക്കാന്‍ ഇറങ്ങുന്നതെന്ന് പരിശീലകന്‍ ലൂയിസ് നോര്‍ട്ടന്‍ ഡി മാതോസ് പറഞ്ഞു. തന്റെ നിര്‍ദ്ദേശങ്ങള്‍ ടീം കൃത്യമായും പാലിക്കുന്നുണ്ട്.

ടീമംഗങ്ങളെല്ലാം ഇപ്പോള്‍ മികച്ച ഫോമിലുമാണ്. രാജ്യാന്തര മത്സരങ്ങളുടെ പരിചയക്കുറവ് ടീമിനുണ്ട്. എന്നാല്‍ വിജയം എന്നതിനപ്പുറം നന്നായി കളിക്കുക എന്ന നിര്‍ദ്ദേശമാണ് താരങ്ങള്‍ക്ക് നല്‍കിയതെന്നും ലൂയസ് നോര്‍ട്ടന്‍ ഡി മാതോസ് പറഞ്ഞു.

ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യ പൂര്‍ണ്ണമായും സജ്ജമായെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോല്‍ ഫെഡറേഷന്‍ പ്രസിഡണ്ട് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.

2019 ലും വേദിയൊരുക്കാം

നിലവിലുള്ള സ്റ്റേഡിയങ്ങള്‍ക്ക് പുറമേ ആറ് സ്റ്റേഡിയങ്ങള്‍ കൂടി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും.2019ല്‍ നടക്കേണ്ട അണ്ടര്‍ 20 ലോകപ്പിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് ഫിഫയെ അറിയിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

ഒക്ടോബര്‍ ആറിന് ദില്ലിയില്‍ നടക്കുന്ന ആദ്യ മല്‍സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ എത്തും.

അണ്ടര്‍ 17 ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ ടൂര്‍ണ്ണമെന്‍റാണ് ഇന്ത്യയില്‍ നടക്കാന്‍ പോകുന്നതെന്ന് ഫിഫ ഡയറക്ടര്‍ സാവിയര്‍ സെപ്പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News