ലീഗിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ അതിജീവിച്ച് പോരാടാനുള്ള തീരുമാനത്തില്‍ കെ. ഹംസ; വേങ്ങര അങ്കത്തട്ടില്‍ ആറു പേര്‍

മലപ്പുറം: മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ അതിജീവിച്ച് വേങ്ങരയില്‍ മത്സരരംഗത്ത് ലീഗ് വിമതന്‍. പ്രചാരണരംഗത്ത് യുഡിഎഫിനെ മറികടക്കാനുള്ള ശ്രമത്തിലാണ് വിമതസ്ഥാനാര്‍ത്ഥി കെ. ഹംസ. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ ആറ് പേരാണ് അങ്കത്തട്ടിലുള്ളത്.

വേങ്ങരയില്‍ പോരാടാന്‍ തീരുമാനം

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിയുന്നത് വരെ വരണാധികാരിയുടെ ഓഫീസിന് മുന്നില്‍ മുസ്ലീംലീഗ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. കെ ഹംസ കാത്തിരുന്നു. ഒരുമിച്ചെത്തി പത്രിക പിന്‍വലിക്കാമെന്ന് അഡ്വ. കെ. ഹംസ തുറന്ന കത്തിലൂടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിനോട് ആവശ്യപ്പെട്ടിരുന്നു.

കെഎന്‍എ ഖാദര്‍ സ്ഥലത്തെത്താതിരുന്നതോടെ വേങ്ങരയില്‍ പോരാടാന്‍ തീരുമാനം. മുസ്ലീംലീഗിന്റെ വോട്ടിന്റെ ഭൂരിഭാഗവും തനിക്ക് ലഭിക്കുമെന്ന് കെഹംസ പറഞ്ഞു.

സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കുമിടയില്‍ നാളെ മുതല്‍ വോട്ടഭ്യര്‍ത്ഥന നടത്തും. അടുത്ത മാസം 1 മുതല്‍ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും വാഹന പ്രചാരണജാഥകള്‍ നടത്താന്‍ ഹംസ തീരുമാനിച്ചിട്ടുണ്ട്.

ടെലിഫോണാണ് കെ ഹംസക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം. അവസാന നിമിഷം വരെ ഹംസയെ അനുനയിപ്പിക്കാനുള്ള മുസ്ലീംലീഗിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളും രണ്ടു സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികളുമുള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News