പ്രണയത്തിന്റെ കഥ പറയുകയാണ് ‘അവള്‍’; നീ പൂക്കുന്നിടത്താണ് സഖാവേ, സര്‍ഗാത്മഗതയും വസന്തവും; ഇലക്ഷന്‍ പ്രചരണത്തിനായി SFI പ്രവര്‍ത്തകരൊരുക്കിയ ഹ്രസ്വചിത്രം തരംഗമാകുന്നു

തിരുവനന്തപുരം: കലാലയങ്ങള്‍ എക്കാലത്തും സര്‍ഗാത്മകതയുടെ വിളനിലം കൂടിയാണ്. കേരളീയ കലാലയങ്ങളാണെങ്കില്‍ പറയുകയും വേണ്ട. ഭരണകൂടങ്ങളുടെയെന്നല്ല സമൂഹത്തിലെ തന്നെ എല്ലാ കൊള്ളരുതായ്മകള്‍ക്കെതിരേയും ആദ്യം ശബ്ദമുയരുന്നത് ഇവിടെ നിന്നാണ്.

കേരളീയ കലാലയങ്ങള്‍ എസ് എഫ് ഐയെ നേഞ്ചേറ്റാന്‍ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടോളമായി. കാംപസുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സര്‍ഗാത്മകതയും പ്രതികരണശേഷിയും തീര്‍ക്കുന്ന വസന്തം എന്തുകൊണ്ട് എസ് എഫ് ഐ മാത്രം എന്നതിന്റെ ഉത്തരം നല്‍കുന്നു.

തെരഞ്ഞെടുപ്പ് കാലം കലാലയങ്ങള്‍ക്ക് ഉത്സവകാലമാണ്. വിദ്യാര്‍ഥി സംഘടനകള്‍ വ്യത്യസ്തമായ പ്രചരണ തന്ത്രങ്ങളുമായി കലാലയങ്ങളില്‍ ഓളം തീര്‍ക്കുന്ന കാലം.

ഒരു തെരഞ്ഞെടുപ്പ് കാലം കൂടി കേരള സര്‍വ്വകലാശാലയില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു കൂട്ടം വിദ്യാര്‍ഥികളൊരുക്കിയ വ്യത്യസ്തമായ പ്രചരണം കലാലയങ്ങളിലാകെ തരംഗമാകുകയാണ്.

തിരുവനന്തപുരത്തെ ബഥനിക്കുന്നിന് മുകളിലുള്ള പ്രശസ്തമായ മാര്‍ ഇവാനിയോസിലെ ഒരു കൂട്ടം എസ് എഫ് ഐ പ്രവര്‍ത്തകരൊരുക്കിയ ഹ്രസ്വ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

ഒരു അപൂര്‍വ തെരഞ്ഞെടുപ്പ് കാലത്തെ പ്രണയ കഥ പറയുന്ന ‘അവള്‍ ‘ ഇപ്പോള്‍ മാര്‍ ഇവാനിയോസില്‍ മാത്രമല്ല കേരളക്കരയാകെ തരംഗം തീര്‍ക്കുകയാണ്.

തന്റെ പ്രണയത്തിന്റെ കഥ പറയുകയാണ് അവള്‍. കാണാം വീഡിയോ

SFI ,മാര്‍ ഇവാനിയോസ് കോളേജ് യൂണിറ്റ് തയ്യാറാക്കിയ വീഡിയോയുടെ ആശയും ആവിഷ്‌കാരവും ഷോബിന്‍ റെജിയാണ്. അബിറാം എസ്സ് ആനയടി, അരവിന്ദ് ജി സുരേഷ് എന്നിവരുടേതാണ് ക്യാമറ കണ്ണുകള്‍.

അവള്‍ ഒരു അപൂര്‍വ്വ പ്രണയ കഥയുമായി സോഷ്യല്‍ മീഡിയകളില്‍ തംരഗമാകുകയാണ്. നാളെ നടക്കുന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ SFI സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയോടെ അവള്‍ പ്രണയലേഖനത്തിന് വിരമാമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here