ഗോളടിച്ച് മുഖ്യമന്ത്രി പിണറായി; വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന് ആവേശകരമായ തുടക്കം

തിരുവനന്തപുരം: ഫിഫാ അണ്ടര്‍ 17 ലോക കപ്പിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍ പരിപാടിക്ക് ആവേശകരമായ തുടക്കം. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ ഗോളടിച്ചതോടെയാണ് ക്യാമ്പയിന് തുടക്കമായത്.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എസി മൊയ്തീന്‍, എംഎം മണി, കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും ക്യാമ്പയിന്റെ ഭാഗമായി.

ക്യാമ്പയിന്‍ കോഴിക്കോടും എറണാകുളത്തും

അണ്ടര്‍ 17 ലോകകപ്പിന് ആവേശം പകര്‍ന്ന് വണ്‍ മില്യന്‍ ഗോള്‍ ക്യാമ്പയിന്‍ കോഴിക്കോടും നടന്നു. നൈനാന്‍ വളപ്പിലടക്കം 153 കേന്ദ്രങ്ങളിലാണ് ജില്ലയില്‍ പരിപാടി നടന്നത്. മാനാഞ്ചിറ മൈതാനിയില്‍ നടന്ന ഗോള്‍മഴയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സികെ വിനീത് മുഖ്യാതിഥിയായി.

എംകെ രാഘവന്‍ എംപി, കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു. 3 ലക്ഷം ഗോളുകള്‍ ലക്ഷ്യമിട്ടാണ് കോഴിക്കോട് ജില്ലയില്‍ ഗോള്‍മഴ സംഘടിപ്പിച്ചത്.
ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായുളള വണ്‍ മില്യണ്‍ ഗോള്‍ പ്രചാരണ പരിപാടി എറണാകുളം ജില്ലയിലെ വിവിധയിടങ്ങളില്‍ നടന്നു. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. എറണാകുളം റേഞ്ച് ഐജി പി.വിജയന്‍, കെ.വി തോമസ് എംപി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മുന്‍ കായിക താരങ്ങളും വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയില്‍ അണി ചേര്‍ന്നു. ജില്ലയില്‍ 200ഓളം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.

തൃശൂരില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ താരങ്ങളായ ഐഎം വിജയന്‍, സിവി പാപ്പച്ചന്‍, ചാത്തുണ്ണി, ജില്ല കളക്ടര്‍ എ കൗശിഗന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News