ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ആശ്രാമം ഉണ്ണികൃഷ്ണന്‍; 125 പാട്ടുകള്‍ ആലപിച്ചത് തുടര്‍ച്ചയായ 10 മണിക്കൂറില്‍

കൊല്ലം: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കൊല്ലം ആശ്രാമം ഉണ്ണികൃഷ്ണന്‍ തുടര്‍ച്ചയായി 10 മണിക്കൂര്‍ ആലപിച്ചു. കൊല്ലം പൗരാവലിയെ സാക്ഷിനിര്‍ത്തി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട് യേശുദാസ് പാടിയ 125 പാട്ടുകള്‍ ഗിന്നസ് അധികൃതര്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശാനുസൃതമാണ് ഉണ്ണികൃഷ്ണന്‍ ആലപിച്ചത്. കൊല്ലത്തിന്റെ അഭിമാനമായി ഉണ്ണികൃഷ്ണന്‍ മാറിയെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ പറഞ്ഞു.

ഒരു ദേവന്‍ വാഴും ക്ഷേത്രം എന്ന ഗാനം 4.42ന് പാടുമ്പോള്‍ സെഞ്ച്വറി പിന്നിട്ടിരുന്നു

രാവിലെ 9 മണിക്ക് ഇടയകന്യകെ പാടുകനീ എന്ന ഗാനത്തോടെ ലോക റെക്കോര്‍ഡ് എന്ന നേട്ടം കൈവരികാന്‍ ഉണ്ണികൃഷ്ണന്‍ കൊല്ലം പൗരാവലിയെ സാക്ഷി നിര്‍ത്തി പാടാന്‍ തുടങ്ങി. ഒരു ദേവന്‍ വാഴും ക്ഷേത്രം എന്ന ഗാനം 4.42ന് പാടുമ്പോള്‍ സെഞ്ച്വറി പിന്നിട്ടിരുന്നു.

ഇടവും വലവും രണ്ട് ക്ലോക്കുകള്‍, പിറകില്‍ ഡിജിറ്റല്‍ ക്ലോക്, മുന്നില്‍ തല്‍സമയ വിവര ശേഖരണ റജിസ്‌ട്രേഷന്‍ പാടുന്നത് ചിത്രീകരിക്കാന്‍ ക്യാമറകള്‍, ഗിന്നസ് റിക്കാര്‍ഡസ് അധികൃതരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു ഉണ്ണികൃഷ്ണന്‍ ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട് ഗാനഗന്ധര്‍വ്വന്‍ പാടിയ പാട്ടുകള്‍ ആലപിച്ചത്.

45 ഓളം കലാകരന്മാരുടെ സഹകരണത്തോടെയായിരുന്നു മ്യൂസിക്കല്‍ മാരത്തോണ്‍. ദേവരാജന്‍ മാസ്റ്ററുടെ മണ്ണില്‍ അദ്ദേഹത്തിന്റെ പേരില്‍ ലോക റെക്കോര്‍ഡിനായുള്ള ശ്രമം പ്രശംസനീയമെന്ന് ലോങസ്റ്റ് സിംങിംങ് മാരത്തോണിന് സാക്ഷ്യം വഹിച്ച മന്ത്രി മേഴ്‌സികുട്ടിയമ്മ പറഞ്ഞു.

ഒരു പാട്ട് കഴിഞ്ഞാല്‍ 30 സെക്കന്റിനുള്ളില്‍ അടുത്ത പാട്ടുപാട്ടുപാടി തുടങ്ങണം എന്ന നിബന്ധനയും ഗിന്നസ് അധികൃതര്‍ മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ 20 സെക്കന്റാണ് ഗായകന്‍ എടുത്തത്. വാദ്യോപകരണങള്‍ മൂന്ന് ടീമാണ് ഷിഫ്റ്റനുസരിച്ച് ഉണ്ണികൃഷ്ണന് പിന്തുണയേകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here