ഇന്ത്യന്‍ വിപണി തകര്‍ന്നടിയുന്നു; ഓഹരിവിപണകള്‍ കൂപ്പുകുത്തി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓഹരിവിപണി നഷ്ടം രേഖപ്പെടുത്തുകയാണ്.

സെന്‍സെക്‌സ് ഇന്ന് 439. 95 പോയിന്റ് ഇടിഞ്ഞു 31159.81 ലാണ് ക്ലോസ്‌ചെയ്തത്. നിഫ്ടി 9735. 75 പോയിന്റിലും ക്ലോസ് ചെയ്തു.

രൂപയുടെ മൂല്യം ഇടിഞ്ഞു

ഡോളറിനെതിരെ രൂപ കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഡോളര്‍ വില നിലവാരമാണ് ഇന്നുണ്ടായത്.

വരും ദിവസങ്ങളിലും ഇന്ത്യന്‍ ഓഹരിവിപണിയില്‍ നഷ്ടം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തി ആക്രമണം സ്ഥിതിവിശേഷങ്ങള്‍ സങ്കീര്‍ണമാക്കിയെന്നാണ് സാമ്പത്തിക വിദഗ്ദരുടെ പക്ഷം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here