കുടിവെള്ളം തരുന്നവര്‍ക്ക് മാത്രം വോട്ട്; വേങ്ങരയിലെ ജനങ്ങള്‍ പറയുന്നു

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്കുവോട്ടുചെയ്യുമെന്നുചോദിച്ചാല്‍ എ ആര്‍ നഗര്‍ പഞ്ചായത്തിലുള്ളവര്‍ പറയും കുടിവെള്ളം തരുന്നവര്‍ക്കെന്ന്.

പാതിവഴിയില്‍ ഉപേക്ഷിച്ചൊരു കുടിവെള്ള പദ്ധതിയും ഒപ്പം ആവശ്യത്തിന് വെള്ളമെത്താത്ത മറ്റൊരുസംഭരണിയുമാണ് ഇവിടെയുള്ളത്.

വാട്ടര്‍ടാങ്കാണ് ഒരേ ഒരാശ്രയം

വേനലില്‍ നാലുമാസവും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നുണ്ട് എ ആര്‍ നഗര്‍ പഞ്ചായത്തിലെ മുക്കാല്‍ ഭാഗം പ്രദേശവും. പുകയൂര്‍ കുന്നത്തെ ഈ വാട്ടര്‍ടാങ്കാണ് ഒരേ ഒരാശ്രയം. 2,70,000 ലിറ്റര്‍ ശേഷിയുണ്ട് ഈ സംഭരണിയ്ക്ക്.

പക്ഷെ അത്രയും വെള്ളമെത്തിക്കാനുള്ള മോട്ടോര്‍ സംവിധാനമില്ല.

വലിയ പറമ്പ് എസ് സി കോളനിയിലെ വികസനത്തിന് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ അനുവദിച്ച ഒരുകോടിയില്‍നിന്ന് നിര്‍മിച്ച മറ്റൊരു സംഭരണിയാണിത്. സംഭരണിയുണ്ടാക്കിയതല്ലാതെ ഇതുവരെ വെള്ളമെത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News