ഭാര്യ പിണങ്ങിയിറങ്ങി; വളര്‍ത്തുപാമ്പിനെക്കൊണ്ട് കൊത്തിച്ച് ഭര്‍ത്താവിന്‍റെ “ലൈവ്” ആത്മഹത്യ; വീഡിയോ പുറത്ത്

ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുത്ത മാര്‍ഗം ലോക മന:സാക്ഷിയെ ഞെട്ടിക്കുന്നത്. റഷ്യാക്കാരനായ അര്‍ലാന്‍ വലീവാണ് ജീവനൊടുക്കാന്‍ ക്രൂരമായ മാര്‍ഗം സ്വീകരിച്ചത്.

പാമ്പിനെ വളര്‍ത്തുന്നതില്‍ ഇഷ്ടം കണ്ടെത്തിയിരുന്ന 31 കാരനായ വലീവ് പാമ്പിനെ കൈയില്‍ കടിപ്പിച്ചാണ് മരണം വരിച്ചത്. ആത്മഹത്യയുടെ തത്സമയ ദൃശ്യങ്ങള്‍ വലീവ് ഭാര്യ കാണാനായി ലൈവ് സ്ട്രീമിങ്ങിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

7 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലുനീളം വലീവിനെ വിഷാദവാനായാണ് കാണുന്നത്. താന്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യം അടുത്തിരിക്കുന്നുവെന്ന് ആത്മഹത്യയ്ക്ക് മുമ്പ് ഇയാള്‍ പറയുന്നുണ്ട്.

ഭാര്യയെ ഏറെ സ്നേഹിച്ചിരുന്നു

ഭാര്യയെ താനേറെ സ്നേഹിച്ചിരുന്നുവെന്നും ഈ വീഡിയോ കാണുന്ന ആരെങ്കിലും തന്‍റെ മരണം അവളെ അറിയിക്കണമെന്നും വലീവ് ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു.

തുടര്‍ന്ന് സീറ്റില്‍ നിന്നെ‍ഴുന്നേറ്റ വലീവ് പാമ്പിന്‍റെ കൂടിനടുത്തേക്ക് പോയി കൈയില്‍ കൊത്തിക്കുകയായിരുന്നു. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കാണുന്ന നീണ്ടു മെലിഞ്ഞ പാമ്പിനെക്കൊണ്ടാണ് വലീവ് കൈയില്‍ കൊത്തിച്ചത്.

ഈ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാനുണ്ട്. വിഷം ഉള്ളില്‍ ചെന്നതോടെ വലീവിന്‍റെ ശ്വാസഗതിക്ക് വേഘം വര്‍ധിക്കുന്നതും കണ്ണുകള്‍ കു‍ഴഞ്ഞടയുന്നതും വാക്കുകള്‍ക്ക് മരവിപ്പുണ്ടാകുന്നതും കാണാം.

അവസാനം പാമ്പ് കൊത്തിയ പാടും ചോരയൊലിക്കുന്ന കൈയും ഉയര്‍ത്തിക്കാട്ടി അവശനായി എ‍ഴുന്നേറ്റ് പോകുന്ന
വലീവിന്‍റെ ദൃശ്യമാണ് വീഡിയോ കാട്ടുന്നത്. ഇതിന് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ മരിച്ചതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വലീവും ഭാര്യ കാത്യയും തമ്മില്‍ പിണങ്ങിയത്. ഇതേതുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ പരുക്കേറ്റ കാത്യ വീടുവിട്ട് പോവുകയും ചെയ്തു. ഭാര്യ വീട് വിട്ടതോടെ
മാനസികമായി തകര്‍ന്ന നിലയിലായിരുന്നു വലീവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News