വിവാഹത്തിന് തൊട്ടുമുമ്പ് ആരാധകര്‍ക്കായി ഒരുലോഡ് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത; സദാചാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍

സദാചാരആങ്ങളമാര്‍ കൊടികുത്തി വാഴുകയാണ് സോഷ്യല്‍ മീഡിയയില്‍. എല്ലാവരും തികഞ്ഞ മാന്യന്‍മാര്‍. ഇപ്പോള്‍ ഇത്തരക്കാരുടെ പ്രധാന പരിപാടി എല്ലാവരേയും സദാചാരം പഠിപ്പിക്കുക എന്നതാണ്.

മുഖ്യമായും സ്ത്രീകളെ നന്നാക്കുവാന്‍ വേണ്ടിയാണ് പലരും സോഷ്യല്‍ മീഡിയയില്‍ കിടന്നു കറങ്ങുന്നത്. സിനിമാ നടിമാര്‍ അടക്കമുള്ള സെലിബ്രിറ്റികളാണ് ഇവരുടെ പ്രധാന ഇരകള്‍.

കഴിഞ്ഞ കുറേ നാളായി ഇവര്‍ നടിമാരുടെ വസ്ത്രം ശരിയാക്കിയിട്ടെ അടങ്ങു എന്ന പിടിവാശിയിലാണ്. ലോകപ്രശസ്തയായ ഹോളിവുഡില്‍ പോലും മിന്നി തിളങ്ങുന്ന ദീപിക പദുകണ്‍ മുതലുള്ള നിരവധി പേരെ സദാചാരം പഠിപ്പിച്ചിട്ടുണ്ട് ഇക്കൂട്ടര്‍.

സാമന്ത പുതിയ ഇര

ഇപ്പോള്‍ അടുത്തിടെ വിവാഹം കഴിക്കാന്‍ പോകുന്ന സാമന്തയെയാണ് ഇവര്‍ തെരഞ്ഞെുപിടിച്ചിരിക്കുന്നത്. സാമന്ത സോഷ്യല്‍ മീഡിയിയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് പ്രകോപനത്തിന്റെ കാരണം.

ഇന്‍സറ്റഗ്രാമിലൂടെ നിരവധി ഗ്ലാമര്‍ ചിത്രങ്ങളാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിനുള്ള ഒരുക്കമാണോയെന്ന് തോന്നുന്ന തരത്തിലുള്ള വേഷമാണ് സാമന്തയുടേത്.

വിവാഹത്തിനുള്ള മുന്നൊരുക്കമാണോയെന്ന് ചോദിക്കുന്ന ആരാധകര്‍ കുറവല്ല. എന്നാല്‍ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നും ശരീരഭാഗങ്ങള്‍ കാണമെന്നും പറഞ്ഞ് മാന്യത പഠിപ്പിക്കുന്ന സദാചാരആങ്ങളമാരാണ് കൂടുതലും.

മാന്യമായ വേഷം ധരിക്കണമെന്നും പറഞ്ഞു തുടങ്ങുന്ന കമന്റുകളില്‍ പലതും അതിരുകടക്കുന്നുണ്ട്. ഇപ്പോള്‍ ധരിച്ചിരിക്കുന്നത് കൂടി ഒഴിവാക്കിക്കൂടെയെന്നുപോലും സദാചാരബോധം ചോദിക്കുന്നു. അശ്ലീല കമന്റുകളും ഒട്ടും കുറവല്ല.

My favourite pic ❤️ @koecsh @kreshabajaj @rohanshrestha @vanrajzaveri @tokala.ravi @chakrapu.madhu Thankyou ???

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on

എന്തായാലും സാമന്ത ഇതൊന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഒക്ടോബര്‍ 6 ന് നടക്കാനിരിക്കുന്ന നാഗ ചൈതന്യുമായുള്ള വിവാഹത്തിന്റെ ത്രില്ലിലാണ് താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News