അച്ഛനാകണം എന്നാൽ കല്ല്യാണം ക‍ഴിക്കില്ല; 52ആകുന്നു പ്രായം; ഒടുവില്‍ സല്‍മാന്‍ വ‍ഴികണ്ടെത്തി

ഷാരൂഖ് ഖാനും, കരണ്‍ ജോഹറിനും, തുഷാര്‍ കപൂറിനും ശേഷം സല്‍മാന്‍ ഖാനും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

വാടക ഗര്‍ഭപാത്രം ധരിക്കാന്‍ ആളെ തിരയുകയാണെന്ന് എന്‍റർടൈൻമെന്‍റ് പോര്‍ട്ടലായ ദുനിയ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഈ വാർത്തയോടെ സൽമാന്‍റെ ആഗ്രഹം ഇന്‍റർനെറ്റിലും വൈറലായി.

ബോളിവുഡിനകത്തും പുറത്തുമുള്ള താരങ്ങളുമായി സല്‍മാന് അടുത്ത ബന്ധങ്ങൾ ഉണ്ടായിരുന്നു.

അമ്മയുടെ ആഗ്രഹം

എന്നാൽ സൽമാന് ഒരു ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാവുന്ന സാധ്യതതകൾ മങ്ങിയതോടെയാകണം വാടക ഗർഭപാത്രത്തിലൂടെ ഒരച്ഛനാകാൻ സൽമാൻ തീരുമാനിച്ചിട്ടുണ്ടാവുക.
വരുന്ന ഡിസംബറില്‍ 52 വയസ്സാകുന്ന സല്‍മാന്‍ അച്ഛനാകണമെന്ന് സല്‍മാന്‍റെ അമ്മ സല്‍മ ഖാനാണ് വലിയ ആഗ്രഹം എന്ന രീതിയിലാണ് റിപ്പോർട്ടുകൾ‍.
വിവാഹിതരാകാത്തവർക്ക് വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കാൻ കർശന നിയന്ത്രണങ്ങളാണ് നിയമ വ്യവസ്ഥയിൽ ഉള്ളത്. ഏതായാലും ഒരുവർഷത്തിനുള്ളിൽ സൽമാൻ തന്‍റെ അച്ഛനാകാൻ ഉള്ള ആഗ്രഹം പൂർത്തീകരിക്കും എന്ന് തന്നെയാണ് കേൾക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News