
തൃശൂര്‍: സ്കൂളിലെത്തും മുമ്പേ കുരുന്നുകള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കിയിരുന്ന അംഗന്‍വാടികളുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. ഗ്രാമ പ്രദേശങ്ങളില്‍ പോലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഡേ കെയര്‍ സെന്‍ററുകളും വ്യാപകമായതോടെ പ്രീതി കുറഞ്ഞ അംഗന്‍വാടികള്‍ക്ക് പുതുജീവന്‍ പകരാനുള്ള പദ്ധതികളുമെത്തി.
സുരക്ഷയ്ക്കും വൃത്തിക്കുമായി കുരുന്നുകളെ ഡെ കെയര്‍ സെന്‍ററുകളിലും മറ്റും എത്തിക്കുന്ന മാതാപിതാക്കള്‍ക്ക് ഇനിയൊന്നു മാറി ചിന്തിക്കാം.
മികച്ച സൗകര്യങ്ങള്‍
എ.സി ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളോടെ നാട്ടിന്‍പുറങ്ങളിലെ അംഗന്‍വാടികള്‍ കുട്ടികള്‍ക്കായി ഒരുങ്ങുകയാണ്.
ഗുരുവായൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡായ തൊഴിയൂരില്‍ ശീതീകരിച്ച അംഗന്‍വാടി കുരുന്നുകള്‍ക്കായി തുറന്നു.
നഗരസഭ ചെയര്‍പേഴ്സണ്‍ ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ഖാദര്‍ അംഗന്‍വാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കുട്ടികള്‍ക്ക് കളിക്കാനും ഭക്ഷണം നല്‍കാനും പ്രത്യേക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
തൃശൂര്‍ ജില്ലയിലെ തെക്കുംകര, വലപ്പാട് പഞ്ചായത്തുകളിലും മുമ്പ് ശീതീകരിച്ച അംഗന്‍വാടി തുറന്നിരുന്നു.
കെട്ടിടങ്ങള്‍ കണ്ടാല്‍ കുട്ടികളെ അവിടേക്ക് വിടാന്‍ മടച്ചിരുന്ന രക്ഷിതാക്കള്‍ ഇപ്പോള്‍ ഹൈടെക് ആവുന്ന അംഗന്‍വാടികളില്‍ വീണ്ടും കുട്ടികളെ എത്തിച്ചു തുടങ്ങുകയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here